പ്രാദേശിക EV നിർമ്മാണത്തിൽ 4800 കോടി നിക്ഷേപവുമായി Toyota

ഇലക്ട്രിക്ക് വാഹനനിർമ്മാണത്തിൽ 4,800 കോടി രൂപ നിക്ഷേപവുമായി ടൊയോട്ട ഗ്രൂപ്പ്

പ്രാദേശികമായി ഇവി ഘടകങ്ങൾ നിർമ്മിക്കുന്നതിനായി കർണ്ണാടകയിൽ 4,800 കോടി രൂപ നിക്ഷേപിക്കും

ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സ്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് നിക്ഷേപം

അനുബന്ധ കമ്പനിയായ ടൊയോട്ട ഇൻഡസ്‌ട്രീസ് എഞ്ചിൻ ഇന്ത്യ ഇതിനായി 700 കോടി രൂപ നൽകും

കർണാടക സർക്കാരുമായി ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സും ടൊയോട്ട കിർലോസ്‌കർ മോട്ടോറും ധാരണാപത്രം ഒപ്പുവച്ചു.

ഗോ ഗ്രീൻ, ഗോ ലോക്കൽ ആശയത്തിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന്
ടികെഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിക്രം ഗുലാത്തി.

മെയ്ക്ക് ഇൻ ഇന്ത്യ ആധാരമാക്കി ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്താൻ ടൊയോട്ട പ്രതിജ്ഞാബദ്ധമാണെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കർ

നിക്ഷേപത്തിലൂടെ 3,500 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ടൊയോട്ട പ്രതീക്ഷിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version