കേരളത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ എങ്ങിനെ സാധ്യമാക്കും, മന്ത്രി എം.വി ഗോവിന്ദൻ വിശദീകരിക്കുന്നു

ഓരോരുത്തരുടെയും കഴിവിനും അഭിരുച്ചിക്കും അനുസരിച്ച് 2026നകം 20 ലക്ഷം പേർക്ക് ജോലി ഉറപ്പാക്കുന്ന കേരള നോളജ് എക്കണോമി മിഷന്റെ പദ്ധതി കേരളത്തിൽ വലിയ മാറ്റം കൊണ്ടു വരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി ശ്രീ.എം.വി ഗോവിന്ദൻ മാസ്റ്റർ.

20 ലക്ഷം ആളുകൾക്ക് ജോലി കൊടുക്കും എന്ന് പറയുമ്പോൾ പലപ്പോഴും ആലോചിക്കുന്നത് ഈ കേരളത്തിൽ എങ്ങനെ 20 ലക്ഷം ആളുകൾക്ക് ജോലി കൊടുക്കുമെന്നതാണ്. ഇന്ത്യക്കകത്തും  പുറത്തുമായിട്ട് പതിനായിരത്തിന് മേലെ ജോലി നൽകാൻ സാധിക്കുന്ന മൂവായിരത്തോളം ഇൻസ്റ്റിറ്റ്യൂഷനുകളുണ്ട്. നമ്മളതിന്റെ ചെറിയൊരു അംശം മാത്രമേ കാണുന്നുളളു, ഉപയോഗിക്കുന്നുളളൂ. യഥാർത്ഥത്തിൽ അനന്ത സാധ്യതകളാണ് ഉള്ളതെന്ന്  തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ . അഭ്യസ്തവിദ്യരായ ആളുകൾക്ക് ജോലിക്ക് വേണ്ടിയിട്ട് ഇപ്പോൾ തന്നെ ഒരു ഏഴ് ലക്ഷത്തിന്റെ ഡിമാൻഡ് വന്നിട്ടുണ്ട്. ഇനി ഒരു മൂന്ന് ലക്ഷം വരാൻ പോകുകയാണ്. അവർക്കാവശ്യമുളളവരെ നമ്മൾ സെലക്ട് ചെയ്ത് കൊടുക്കണം. അങ്ങനെ സെലക്ട് ചെയ്യാൻ തൊഴിൽ പരിശീലനം വേണം. തൊഴിൽ നൈപുണ്യം വേണം. ആ തൊഴിൽ നൈപുണ്യം നേടാൻ അവരെ പ്രാപ്തമാക്കണം. വിവിധ ഏജൻസികളെ ഉപയോഗിച്ച് പരിശീലിപ്പിക്കാൻ കഴിയണം. അങ്ങനെ പരിശീലിപ്പിക്കുമ്പോഴാണ് അവർ അർഹത നേടുക. 7 ആളുകളെ വേണമെന്ന് പറയുമ്പോൾ അവർക്കെന്താണോ ആവശ്യമായ തൊഴിൽ, ആ തൊഴിലിന് വേണ്ടി പ്രാപ്തമാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട ചുമതല. ഗവൺമെന്റ് നിർവഹിക്കേണ്ട ഒരു പ്രധാനപ്പെട്ട കടമ്പ അതാണ്. അതിന് നമുക്ക് പരിശീലനം കൊടുക്കാൻ കഴിയും. അങ്ങനെ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്ന് തന്നെയാണ് കാണുന്നത്.

തൊഴിലന്വേഷകരായ ആളുകൾ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുളളവരാണ്. ഉന്നതവിദ്യാഭ്യാസത്തിൽ കേരളം ലോകത്തിന് മാതൃകയാണ്. ഏറ്റവുമധികം യുവതികൾ ഉന്നതവിദ്യാഭ്യാസം നേടിയ സംസ്ഥാനമാണ് കേരളം. തൊഴിൽ കൊടുക്കുക എന്ന് പറയുമ്പോൾ ഗവൺമെന്റ് സർവീസിലോ, കേന്ദ്രഗവൺമെന്റ് സർവീസിലോ,  പൊതുമേഖലാ സ്ഥാപനങ്ങളിലോ  ഇത്രയൊക്കെയോ നമ്മുടെ സങ്കല്പമുളളൂ. അതിൽ നിന്ന് വ്യത്യസ്തമായി ഈ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കേരളത്തിൽ ശക്തിപ്പെടുത്താൻ വിജ്ഞാനസമൂഹത്തെ പൂർണമായി ഉപയോഗിക്കാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇപ്പോൾ ഏററവും ഉന്നത വിദ്യഭ്യാസം നേടിയാലും എൽഡി ക്ലർക്കാനാണ് പലർക്കും സാധ്യത ലഭിക്കുന്നത്. ശരിക്ക് കിട്ടേണ്ടുന്ന ജോലി കിട്ടാതിരിക്കുകയും വേറെ എന്തെങ്കിലും ജോലി സ്വീകരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി അവരുടെ  കഴിവും ശേഷിയും നൈപുണ്യവും പൂർണമായി ഉപയോഗിക്കത്തക്കരീതിയിൽ എന്ത് ജോലിയാണ് നൽകാനാകുക എന്നതാണ് ആലോചിക്കുന്നത്.

വീട്ടിൽ നിന്ന് ജോലി ചെയ്യാനുളള സംവിധാനം കേരളത്തിൽ പൂർത്തിയായി വരികയാണ്. ജൂൺ- ജൂലൈ ആകുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം ലഭിക്കാൻ പോകുകയാണ്. അതോടെ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാം. വീടിനടുത്തു 10-15 പേർക്ക് കൂട്ടായി ജോലി ചെയ്യണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അതിനുളള സംവിധാനം രൂപപ്പെടുത്തും. ഏതെങ്കിലും സംരംഭത്തിന്റെ ഭാഗമായും ഇത് ചെയ്യാമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

ഇപ്പോൾ എന്യുമറേഷൻ നടന്നു കൊണ്ടിരിക്കുന്നു. ആ എന്യുമറേഷൻ കഴിഞ്ഞാൽ വിശദമായ ഒരു പരിശോധന വേണം, പഠനം വേണം. രജിസ്റ്റർ ചെയ്തവരുടെ  ഭാഷ, തൊഴിൽ, നൈപുണ്യം ഇവ സംബന്ധിച്ചെല്ലാം വിവരം ലഭിക്കും. ഇവരുടെ കൗൺസിലിംഗിനായി 1000 ഷീ കോച്ചസിനെ പരിശീലിപ്പിക്കും. 20 ലക്ഷത്തിൽ ആദ്യം 1 ലക്ഷം ആളുകൾക്ക് ജോലി നൽകും. ഈ ഒരു ലക്ഷത്തിൽ ഓരോരുത്തരേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടു കൂടി കൗൺസിലിംഗിന് വിധേയമാക്കും. അവർക്കെന്താണ് അനുയോജ്യമെന്ന് ബോധ്യപ്പെടുത്തി അവരെ അതിന് പ്രാപ്തമാക്കും. നൈപുണ്യപരിശീലനം വേണ്ടവർക്ക് അനുസൃതമായ പരിശീലനം നൽകും. ഒരു കൊല്ലം കൊണ്ട് ഇങ്ങനെ ഒരു ലക്ഷം ആളുകൾക്ക് ജോലി നൽകും. ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ ആളുകളെ കൗൺസിലിംഗിന് വിധേയമാക്കും. ഇതിനായി 4000-5000 ഷീ കോച്ചസിനെ ഉപയോഗപ്പെടുത്തും. പരിശീലനം മൂന്ന് മാസം വേണ്ടവർക്ക് മൂന്ന് മാസവും ഒരു വർഷം വേണ്ടവർക്ക് ഒരു വർഷവും നൽകും. അങ്ങനെ വന്നാൽ 20 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകാൻ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിക്കും

എൽഎൽബി പാസായവരും വലിയ ഉന്നത ബിരുദം നേടിയിട്ടുളളവരും യഥാർത്ഥത്തിൽ അടിസ്ഥാന വിദ്യാഭ്യാസം പ്ലസ് ടുവോ എസ്എസ്എൽസിയോ വേണ്ടി വരുന്ന ജോലിക്ക് അപേക്ഷിക്കുന്നു.  യഥാർത്ഥത്തിൽ  ഗവൺമെന്റ് സർവീസിൽ വേണ്ടി വരുന്ന ഒരാളെ എടുക്കുമ്പോൾ കിട്ടുന്നത് മിനിമം ക്വാളിഫിക്കേഷനല്ല മാക്സിമം ക്വാളിഫിക്കേഷനാണ്. പോലീസിലേക്കെടുക്കുമ്പോളും  പിഎസ് സി മുഖേന എടുക്കുമ്പോഴും അതാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ എടുക്കാൻ വേണ്ടി പുറപ്പെടുമ്പോഴും അതാണ് കേരളത്തിന്റെ അവസ്ഥ. ഒരു   ഗവൺമെന്റ് ജോലിയെന്ന് പറയുന്നത് ഗവൺമെന്റിന്റെ വ്യവസ്ഥക്കനുസരിച്ച് പി എസ് സിയുടെ വ്യവസ്ഥക്കനുസരിച്ചുളള ജോലിയാണ്. KKEM നൽകുന്നത് ഇവരുടെ തന്നെ നൈപുണ്യത്തിനനുസരിച്ചുളള ജോലിയാണ്. അവരെന്താണോ ആഗ്രഹിക്കുന്നത്  അവർക്കെന്താകാനാണോ ആഗ്രഹം അതിലേക്ക് അവരെ എത്തിക്കുന്നതിന് വേണ്ടിയുളള പരിശീലനം കൂടി ചേർത്ത് ഈ ലോകത്ത് ഏത് സംവിധാനത്തെയും ഉപയോഗിച്ച് അവർക്ക് ജോലി ലഭിക്കത്തക്ക രീതിയിലുളള സംവിധാനമാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ . വളരെയേറെ ആഹ്ലാദകരമായ ഒരവസ്ഥ ആയിരിക്കും ഈ തൊഴിൽ ലഭിക്കുന്നവർക്ക് ഉണ്ടാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version