Adani Health Ventures ലിമിറ്റഡിലൂടെ ആരോഗ്യ സംരക്ഷണ മേഖലയിലേക്കും ചുവടുവച്ച് Adani Group

അംബുജ സിമന്റ്, ACC എന്നിവ ഏറ്റെടുത്തതിന് പിന്നാലെ ആരോഗ്യ സംരക്ഷണ മേഖലയിലേക്കും ചുവടുവച്ച് അദാനി ഗ്രൂപ്പ്

Adani Health Ventures ലിമിറ്റഡിലൂടെ ആരോഗ്യ പരിപാലനസേവന രംഗത്തേക്കും കടന്നതായി പ്രഖ്യാപിച്ചു

മെഡിക്കൽ, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ, ഹെൽത്ത് ടെക് അധിഷ്‌ഠിത സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ അദാനിയുടെ ആരോഗ്യസംരംഭത്തിലുൾപ്പെടുന്നു

Adani Health Ventures വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു

ACC, അംബുജ സിമന്റ് ഓഹരികളിലൂടെ ഹോൾസിമിന്റെ ഇന്ത്യയിലെ ബിസിനസ്സ് അദാനി ‌ഗ്രൂപ്പിന് വിൽക്കാൻ കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവെച്ചിരുന്നു

പൊതു ഓഹരി ഉടമകളിൽ നിന്ന് അംബുജ സിമന്റ്, എസിസി ലിമിറ്റഡ് എന്നിവയുടെ 26% വീതം ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ നൽകിയിട്ടുണ്ട്

ഡാറ്റാ സെന്ററുകൾ, റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ സേവനങ്ങൾ, മീഡിയ തുടങ്ങിയ പുതിയ മേഖലകളിലേക്കും അദാനി ഗ്രൂപ്പ് കടക്കുകയാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version