മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക്സ് ശൃംഖലയായ മെട്രോപോളിസ് ഹെൽത്ത്കെയറിൽ നിക്ഷേപം നടത്താൻ ഇ-കൊമേഴ്‌സ് ഭീമൻമാരായ ഫ്ലിപ്കാർട്ടും ആമസോണും തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. വാൾമാർട്ട് പിന്തുണയുള്ള ഫ്ലിപ്പ്കാർട്ടും ഹെൽത്ത് കെയർ ശൃംഖലയായ അപ്പോളോയും മെട്രോപോളിസുമായി ഇതുസംബന്ധിച്ച കരാറിലും ഒപ്പുവച്ചുവെന്നാണ് സൂചനകൾ. അമേരിക്കൻ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്സ്റ്റോൺ ഇങ്കുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ മറ്റ് ആഗോള നിക്ഷേപ സ്ഥാപനങ്ങളായ KR& Co,TPG Inc, Barings തുടങ്ങിയവയുമായി മെട്രോപോളിസ് ഹെൽത്ത്കെയർ സമാന കരാറുകളിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്ലിപ്പ്കാർട്ടും ഹെൽത്ത്കെയറും

ഇന്ത്യയിൽ തങ്ങളുടെ ഹെൽത്ത് കെയർ സെഗ്മെന്റ് വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലിപ്കാർട്ടും ആമസോണും. രാജ്യത്തുടനീളമുള്ള മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും സേവനങ്ങളും ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഫ്ലിപ്കാർട്ട് ഹെൽത്ത്+ എന്ന പേരിൽ ഒരു ഹെൽത്ത് ടെക് ആപ്പ് കഴിഞ്ഞ മാസം ഫ്ലിപ്പ്കാർട്ട് പുറത്തിറക്കിയിരുന്നു. രാജ്യത്തെ 20,000 പിൻ കോഡുകളിലുടനീളം ആപ്പ് ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും മരുന്നുകളും ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ഫ്ലിപ്കാർട്ട് ഹെൽത്ത്+ ലക്ഷ്യമിടുന്നത്. കൂടാതെ, ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ Sastasundar.com-ന്റെ ഭൂരിഭാഗം ഓഹരികളും 2021-ൽ ഫ്ലിപ്പ്കാർട്ട് സ്വന്തമാക്കിയിരുന്നു.

ആരോഗ്യസംരക്ഷണത്തിന് ആമസോണും

അതേസമയം, ഓൺലൈൻ ഹെൽത്ത് കെയർ വിപണിയിൽ മുൻകൈ നേടാൻ ആമസോണും പരിശ്രമിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽത്തന്നെ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനായി പ്രാദേശിക വിൽപ്പനക്കാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ആമസോൺ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനായി, 2020-ൽ സെല്ലേഴ്സിനെ കേന്ദ്രീകരിച്ചുള്ള ആക്സിലറേറ്റർ പ്രോഗ്രാമും ആമസോൺ സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ആമസോൺ ഇതേ വർഷം തന്നെ ആമസോൺ ഫാർമസി എന്ന പേരിൽ ഓൺലൈൻ ഫാർമസി സേവനവും ആരംഭിച്ചു. 2022 ജനുവരിയിൽ, അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് ആമസോൺ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ചു. ഈ അസോസിയേഷന്റെ കീഴിൽ, അപ്പോളോ ഹോസ്പിറ്റലിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഫാർമസീസ് അതിന്റെ ഉൽപ്പന്നങ്ങൾ ആമസോണിന്റെ വെബ്സൈറ്റിൽ വിൽക്കാൻ തുടങ്ങി.2025 ഓടെ ഇന്ത്യൻ ഹെൽത്ത്‌ടെക് വിപണി 21 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version