മാർച്ചിൽ ഏകദേശം 21.6 ദശലക്ഷം ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ഫെയ്സ്ബുക്ക് നീക്കം ചെയ്തതായി മെറ്റ
2022 മാർച്ച് 1 മുതൽ 31 വരെ 13 വിഭാഗങ്ങളിലായി ഏകദേശം 21.6 ദശലക്ഷം ഉള്ളടക്കങ്ങൾക്കെതിരെ Facebook നടപടി സ്വീകരിച്ചു
സ്പാം, ബുളളിയിംഗ്,ഹരാസ്മെന്റ് കുട്ടികളെ അപായപ്പെടുത്തൽ,അപകടകരമായ സംഘടനകളും വ്യക്തികളും, അഡൾട്ട് ന്യൂഡിറ്റി എന്നിങ്ങനെയുളള വിഭാഗങ്ങളിലാണ് ഉള്ളടക്കങ്ങൾ
ഇൻസ്റ്റാഗ്രാം ഇതേ കാലയളവിൽ 12 വിഭാഗങ്ങളിലായി ഏകദേശം 2.7 ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കി
ഫേസ്ബുക്കിൽ 14.9 ദശലക്ഷം ഉളളടക്കങ്ങൾ സ്പാം വിഭാഗത്തിലും 2.1 ദശലക്ഷം അഡൾട്ട് ന്യൂഡിറ്റി-സെക്ഷ്വൽ ആക്ടിവിറ്റി വിഭാഗത്തിലുമാണ്
ബുളളിയിംഗ്& ഹരാസ്മെന്റ് വിഭാഗത്തിൽ 2ലക്ഷത്തിൽ പരവും സൂയിഡൈസ്-സെൽഫ് ഇഞ്ച്വറി കാറ്റഗറിയിൽ 5 ലക്ഷത്തിൽ പരം കണ്ടന്റുകളും നീക്കി
തീവ്രവാദവുമായി ബന്ധപ്പെട്ട് അപകടകരമായ സംഘടനകളും വ്യക്തികളും എന്ന വിഭാഗത്തിൽ 1,61,800 ഉളളടക്കങ്ങളാണ് നീക്കിയത്
ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് സജീവമായ നിരീക്ഷണത്തിലൂടെ നീക്കം ചെയ്തതോ പ്രവർത്തനരഹിതമാക്കിയതോ ആയ ഉള്ളടക്ക വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം മേയിൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾ പ്രകാരം, വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാ മാസവും കംപ്ലയിൻസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം