75 കിലോമീറ്റർ ദേശീയപാത 105 മണിക്കൂറിനുള്ളിൽ ടാറിംഗ് പൂർത്തിയാക്കി ലോക റെക്കോർഡിട്ട് National Highway Authority Of India.
ആസ്ഫാൽറ്റ്, ബിറ്റുമിനസ് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്
കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി Nitin Gadkari, റെക്കോർഡ് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തു.
NH 53യുടെ ഭാഗമായ മഹാരാഷ്ട്രയിലെ അമരാവതി മുതൽ അകോള വരെയുള്ള റോഡാണ് ഏകദേശം നാലര ദിവസം കൊണ്ട് പൂർത്തിയാക്കിയത്.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്പത് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡാണ് റോഡ് നിർമ്മിച്ചത്.
2022 ജൂൺ 3-ന് രാവിലെ ആരംഭിച്ച് ജൂൺ 7-ന് പൂർത്തീകരിച്ച നിർമ്മാണ പ്രക്രിയയിൽ ഇൻഡിപെൻഡന്റ് കൺസൾട്ടന്റുകളുടെ ടീം ഉൾപ്പെടെ പങ്കാളികളായി
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ, ഹൈവേ എഞ്ചിനീയർമാർ, സുരക്ഷാ എഞ്ചിനീയർമാർ, സർവേയർമാർ എന്നിവരുൾപ്പെടെ 800 ജീവനക്കാരും 700ലധികം തൊഴിലാളികളും പങ്കെടുത്തു.
സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ 24 മണിക്കൂർ കൊണ്ട് റോഡ് നിർമിച്ച് ഇതിനു മുൻപും രാജ്പത് ഇൻഫ്രാക്കോൺ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.