കാസർഗോഡ് Rural  ഹാക്കത്തോണിൽ മികച്ച പരിഹാരങ്ങൾ, ടീം CODERS  വിജയികളായി

ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ കാസർഗോഡ് രണ്ടു ദിവസമായി നടന്ന റൂറല്‍-അഗ്രിടെക് ഹാക്കത്തോണിൽ മികച്ച സൊല്യൂഷൻ ഒരുക്കി സ്റ്റാർട്ടപ്പുകൾ. തൃശ്ശൂർ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ ടീം CODERS ദ്വിദിന ഹാക്കത്തോണിൽ വിജയികളായി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വിവരങ്ങൾ കൂടുതൽ കാര്യക്ഷമമായി സന്ദർശകർക്ക് നൽകുന്ന പ്ലാറ്റ്ഫോമാണ് ഇവർ നിർമിച്ചത്. 50,000 രൂപയുടെ സമ്മാനം കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന 12 ലക്ഷം രൂപയുടെ ഗ്രാന്റിന് അപേക്ഷിക്കാനുളള അവസരവും വിജയികൾക്കു ലഭിച്ചു.

15-ലധികം ടീമുകൾ പങ്കെടുത്ത റൂറൽ അഗ്രിടെക് ഹാക്കത്തോണിൽ Raans (christ college of engineering,irinjalakuda), Artaverse (yenepoya pharmacy college & research centre,manglore), Ufarms (teqard labs pvt.ltd,ernakulam), Maxq1017 (jyothi engineering college, thrissur) എന്നീ ടീമുകൾ ഫൈനൽ ഫൈവിൽ ഇടം പിടിച്ചു.

ആറ് വ്യത്യസ്തവിഭാഗങ്ങളിലായാണ് ഹാക്കത്തോണിലൂടെ പ്രശ്നപരിഹാരം തേടിയത്. അത്യുല്‍പാദന കാര്‍ഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ ഗ്രാഫ്റ്റിംഗില്‍ റോബോട്ടിക് സാധ്യത കണ്ടെത്തുക, ഖരഭക്ഷണ പദാര്‍ത്ഥങ്ങളിലെ കൊഴുപ്പിന്‍റെ അളവ് കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തുക, ചോക്ലേറ്റ് മിശ്രിതത്തിലെ സന്തുലിത ഊഷ്മാവ് അളക്കുക, താഴെ നിന്ന് തന്നെ തേങ്ങയുടെ മൂപ്പ് അറിയാനുള്ള ഉപകരണം വികസിപ്പിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ഡ്രിപ് ജലസേചനം ഓട്ടോമാറ്റിക്കായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ, ഭക്ഷണം, താമസം, കൗതുകവസ്തുക്കള്‍, കൃഷി തുടങ്ങിയ സമഗ്രവിവരങ്ങള്‍ അടങ്ങിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നിവയായിരുന്നു ഹാക്കത്തോണിലെ വിഷയങ്ങളായത്.

സിപിസിആർഐയിലെ സയന്റിസ്റ്റുകളുമായുള്ള സംശയനിവാരണത്തിന് ഹാക്കത്തോണിൽ പങ്കെടുത്തവർക്ക് അവസരമുണ്ടായിരുന്നു. ടെക്നിക്കൽ എക്സ്പേർട്ടൈസ് ആവശ്യമായ AI, റോബോട്ടിക്സ് എന്നിവയിൽ മാർഗനിർദ്ദേശങ്ങൾ വിദഗ്ധരുടെയും സയന്റിസ്റ്റുകളുടെയും സേവനവും ഹാക്കത്തോണിൽ പ്രയോജനപ്പെടുത്തിയിരുന്നു.ടിങ്കർ ഹബ്ബ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവയാണ് അഗ്രിടെക് ഹാക്കത്തോണിന്റെ പ്രധാന സംഘാടകരായത്.

കേരള സ്റ്റാർട്ടപ്പ് മിഷനും സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കാസർകോട് കേന്ദ്രീകരിച്ചുളള സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് രണ്ടാം എഡിഷന്റെ ഭാഗമായാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version