അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി വിർച്വൽ പ്രദർശനവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ.കാർഷികമേഖലയിലെ നൂതന സാങ്കേതിക വിദ്യാധിഷ്ഠിതമായ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനമാണ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്.2022 ജൂലൈ ആറിന് രാവിലെ പത്ത് മുതൽ 6 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.അഗ്രിടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും ഇൻവെസ്റ്റർമാർക്ക് പരിചയപ്പെടുത്തുന്ന ബിഗ്ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്. ഫ്യൂസലേജ് ഇന്നവേഷൻസ്,അൽകോഡെക്സ് ടെക്നോളജീസ്,ബ്രയിൻവയേഡ്,ഫാർമേഴ്സ് ഫ്രഷ്സോൺ എന്നിങ്ങനെ വിവിധ സ്റ്റാർട്ടപ്പുകൾ സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കും.വിർച്വൽ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.
അഗ്രിടെക്കുകളുടെ Big Demo Day ജൂലൈ-6ന്
അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി വിർച്വൽ പ്രദർശനവുമായി Kerala Startup Mission