ക്രിപ്‌റ്റോകറൻസികൾ  അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ

സൈബർ അപകടസാധ്യതകൾ വളരുന്നു

ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക മേഖലയുടെ വ്യാപ്തിയെ പിന്തുണച്ചിട്ടുണ്ടെങ്കിലും, അതിന്റെ നേട്ടങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം, സാമ്പത്തിക സ്ഥിരതയെ തടസ്സപ്പെടുത്താനുള്ള അതിന്റെ സാധ്യതകൾക്കെതിരെ കരുതലെടുക്കേണ്ടതുണ്ട്. സാമ്പത്തിക സംവിധാനം കൂടുതൽ ഡിജിറ്റലൈസ് ചെയ്യപ്പെടുമ്പോൾ, സൈബർ അപകടസാധ്യതകൾ വളരുകയാണ്, പ്രത്യേക ശ്രദ്ധ ആവശ്യമാണ്, ”2022 ജൂൺ മാസത്തെ ആർബിഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിന്റെ മുഖവുരയിൽ ദാസ് പറഞ്ഞു.റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ അതിവേഗം വളരുന്ന ഇന്ത്യൻ ഫിൻടെക് വ്യവസായത്തിന്റെ മൂല്യം 2020-ൽ 50-60 ബില്യൺ ഡോളറായിരുന്നു. 2025 ഓടെ അത് 150 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.87 ശതമാനവുമായി, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ഫിൻടെക് അഡോപ്ഷൻ റേറ്റ് ഇന്ത്യയ്ക്കാണ്. 2021-22 കാലയളവിൽ 278 ഇടപാടുകളിലായി 8.53 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചതായി ആർബിഐ റിപ്പോർട്ടിൽ പറയുന്നു.

സാങ്കേതികവിദ്യയുടെ കാണാപ്പുറം

ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഫിനാൻഷ്യൽ ടെക്നോളജി ഉപയോഗിക്കുന്നത് ആർബിഐ അംഗീകരിക്കുമ്പോൾ തന്നെ പുതിയ സാങ്കേതികവിദ്യയുടെ വരവ് ബാങ്കിംഗ് സംവിധാനത്തെ മുമ്പ് കാണാത്ത അപകടസാധ്യതകളിലേക്ക് തുറന്നിടുന്നുവെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.“ബിഗ്‌ടെക്കുകൾക്ക് അതിവേഗം ഉയരാനും സാമ്പത്തിക സ്ഥിരതയ്ക്ക് അപകടസാധ്യത സൃഷ്ടിക്കാനും കഴിയും,” സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഫിൻ‌ടെക് ഇന്നൊവേഷനുകൾ സർവ്വവ്യാപിയാണ്, പ്രത്യേകിച്ച് റീട്ടെയിൽ, മൊത്തവ്യാപാര പേയ്‌മെന്റുകൾ, ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചറുകൾ, ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ്, ക്രെഡിറ്റ് പ്രൊവിഷൻ, ഇക്വിറ്റി ക്യാപിറ്റൽ റൈസിംഗ് എന്നിവയിൽ ഇത് സാമ്പത്തിക രംഗത്തെ കാര്യമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം,” ആർബിഐ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version