ഇന്ത്യയിലെ റോഡ് സുരക്ഷയ്ക്ക് ഉത്തേജനം നൽകി, വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം Bharat NCAP 2023 ഏപ്രിൽ 1 മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ കാർ അസസ്‌മെന്റ് പ്രോഗ്രാം- Bharat NCAP കാർ വാങ്ങുന്നവരെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം‌. Bharat NCAP പ്രോഗ്രാം അനുസരിച്ച് ഇന്ത്യയിലെ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ‘സ്റ്റാർ റേറ്റിംഗ്’ നൽകും. ഭാരത് എൻസിഎപിയുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ ആഗോള ക്രാഷ്-ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി യോജിപ്പിച്ചിരിക്കും. കാർ റേറ്റിംഗിനായി പുതിയ കാറിന്റെ വില ബന്ധപ്പെട്ട വാഹന നിർമ്മാതാവോ ഇറക്കുമതിക്കാരനോ വഹിക്കേണ്ട ഒരു voluntary programme ആയിരിക്കും ഇത്.

നിർദ്ദിഷ്ട മൂല്യനിർണ്ണയം 1 മുതൽ 5 വരെ സ്റ്റാർ റേറ്റിംഗുകൾ അനുവദിക്കും. പുതിയ കാർ മോഡലുകളിൽ ഉയർന്ന സുരക്ഷാ നിലവാരങ്ങൾ ഉൾപ്പെടുത്താൻ Bharat NCAP നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ ഓട്ടോമൊബൈൽ ഹബ്ബാക്കി മാറ്റുക എന്നതാണ് കേന്ദ്രത്തിന്റെ ദൗത്യം. ഇന്ത്യയിൽ 2020ൽ 3,66,138 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 1,31,714 പേർ മരിക്കുകയും 3,48,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലാണ്, 45,484.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version