ശ്രീലങ്കയിലെ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ക്ഷാമം നേട്ടമായത് ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക്. പല വിമാനങ്ങളും എടിഎഫിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ, ജസീറ എയർവേസ്, ഗൾഫ് എയർ, എയർഏഷ്യ മലേഷ്യ എന്നിവ ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നു.
എണ്ണ വിപണന കമ്പനികൾക്കും, എയർപോർട്ട് ഓപ്പറേറ്റർമാർക്കും അതത് സംസ്ഥാന സർക്കാരുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ലങ്കൻ പ്രതിസന്ധി രൂക്ഷമാകുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾ ഇന്ത്യൻ വിമാനത്താവളങ്ങളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ, രാജ്യത്തെ എടിഎഫ് വിൽപ്പന 86 ശതമാനം വർധിച്ച് 1.7 ദശലക്ഷം ടൺ ആയി. മുൻ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 0.937 ദശലക്ഷം ടൺ ആയിരുന്നു.