അച്ഛൻ-മക്കൾ പിന്തുടർച്ചാ ബിസിനസുകളുടെ ഒരു വലിയ നിര തന്നെ ഇന്ത്യയിലുണ്ട്. അംബാനി മുതൽ ഗോദ്റെജ് വരെ, പ്രേംജി തുടങ്ങി നാടാർ വരെ, പാരമ്പര്യത്തിന്റെ മഹിമയിൽ വളർന്ന് വൻവൃക്ഷമായി പടർന്ന  ചില ബിസിനസ് ഗ്രൂപ്പുകളാണ്.

ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസിനെ  നയിക്കുന്നത് മുകേഷ് അംബാനിയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ റിലയൻസിന്റെ ഡയറക്ടർ ബോർഡിലുണ്ട്. ഇഷ റിലയൻസ് ജിയോയിലും റിലയൻസ് ഫൗണ്ടേഷനിലും നേതൃപരമായ റോളുകൾ വഹിക്കുന്നു, ആകാശ് റിലയൻസ് ജിയോയുടെ സ്ട്രാറ്റജി ഡയറക്ടറും തലവനുമാണ്.

2021-ലാണ് HCL  മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഡയറക്ടർ സ്ഥാനവും രാജിവച്ച്  സ്ഥാപകൻ ശിവ് നാടാർ മകൾക്കായി വഴിയൊരുക്കിയത്.  റോഷ്‌നി നാടാർ മൽഹോത്രയാണ് ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സർവീസസ് ആൻ കൺസൾട്ടിംഗ് കമ്പനിയായ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ഇപ്പോഴത്തെ ചെയർപേഴ്‌സൺ. ഇന്ത്യയിലെ ഒരു ലിസ്‌റ്റഡ് ഐടി കമ്പനിയെ നയിക്കുന്ന ആദ്യ വനിതയുമാണ് റോഷ്നി.

ഇന്ത്യൻ ടെക് കമ്പനികളിൽ പ്രമുഖമായ വിപ്രോയുടെ സ്ഥാപക-ചെയർമാൻ അസിം പ്രേംജി 2019-ൽ വിരമിക്കുകയും  മകൻ റിഷാദ് പ്രേംജിക്ക് ബാറ്റൺ കൈമാറുകയും ചെയ്തു.2019 ജൂലൈ മുതൽ IT സ്ഥാപനത്തെ നിയന്ത്രിക്കുന്നത് അദ്ദേഹമാണ്. മറ്റൊരു മകൻ താരിഖ് പ്രേംജി അസിം പ്രേംജി എൻഡോവ്‌മെന്റ് ഫണ്ടിന്റെ വൈസ് പ്രസിഡന്റാണ്.

Healthcare, life sciences, drug , healthcare information management, financial services, real estate എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചിരിക്കുന്ന പിരമൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ് അജയ് പിരമൽ. അദ്ദേഹത്തിന്റെ മകൾ നന്ദിനി പിരമൽ, പിരമൽ എന്റർപ്രൈസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. പിരമൽ ഗ്രൂപ്പിന്റെയും പിരമൽ എന്റർ പ്രൈസസിന്റെയും ഡയറക്ടറാണ് ആനന്ദ് പിരമൽ, പിരാമൽ റിയാലിറ്റിയുടെ സ്ഥാപകൻ കൂടിയാണ്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനി Godrej ഉം തലമുറകളിലൂടെ കോർപ്പറേറ്റ് ഭരണത്തിന് സാക്ഷ്യം വഹിക്കുകയാണ്.  1897-ൽ Ardeshir Godrej, Pirojsha Burjorji Godrej എന്നിവർ ചേർന്നാണ് ഗോദ്‌റെജ് സ്ഥാപിച്ചത്. നിലവിൽ ബിസിനസ് നിയന്ത്രിക്കുന്നത് Pirojsha Burjorji Godrej-ന്റെ  മക്കളായ ആദി ഗോദ്‌റെജും നാദിർ ഗോദ്‌റെജും ആണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version