ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വീഡിയോകളെ നിമിഷ നേരത്തിനുള്ളിൽ ഷോർട്ട്സാക്കി മാറ്റുന്ന എഡിറ്റ് ഇൻ ടു ഷോർട്ട്സ് ക്രിയേറ്റർ ടൂളുമായി You Tube.
ടൂളുപയോഗിച്ച് ക്രിയേറ്റർമാർക്ക്, മുൻപ് അപ്ലോഡ് ചെയ്ത വീഡിയോയുടെ 60 സെക്കന്റ് ദൈർഘ്യമുള്ള ഏതെങ്കിലും സെഗ്മെന്റ് തെരഞ്ഞെടുത്ത് YouTube ഷോർട്ട്സാക്കി മാറ്റാനാകും.
സമാന എഡിറ്റിംഗ് ടൂളിന്റെ സഹായത്തോടെ, ടെക്സ്റ്റ്, ഫിൽട്ടറുകൾ എന്നിവയും വീഡിയോയിൽ ചേർക്കാനാകും.
ദൈർഘ്യമേറിയ വീഡിയോകളിൽ നിന്ന് രസകരമായ ഭാഗങ്ങളുൾപ്പെടുത്തി ഷോർട്ട്സ് ലൈബ്രറി നിർമ്മിക്കാനും You Tube പദ്ധതിയിടുന്നുണ്ട്.
എല്ലാ YouTube വീഡിയോകളും YouTube Shorts-ലേക്ക് “റീമിക്സ്” ചെയ്യാമെന്ന് ഈ വർഷം ഏപ്രിലിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ദൈർഘ്യമേറിയ വീഡിയോയിൽ നിന്ന് ഷോർട്ട്സുണ്ടാക്കിയാൽ, യഥാർത്ഥ വീഡിയോയിലേയ്ക്ക് തിരികെ ലിങ്ക് ചെയ്യപ്പെടും
ഇത് യഥാർത്ഥ വീഡിയോയിലേയ്ക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും സഹായകരമാകും.