സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നീതി ആയോഗിന്റെ Atal Innovation Mission രണ്ടാംഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ ഭാഗമായി കൂടുതൽ അടൽ ഇൻകുബേഷൻ സെന്ററുകളും, അടൽ കമ്മ്യൂണിറ്റി ഇന്നവേഷൻ സെന്ററുകളും സ്ഥാപിക്കും. ഓരോ അടൽ ഇൻകുബേഷൻ സെന്ററുകൾക്കും 5 വർഷത്തിനുള്ളിൽ 10 കോടി രൂപ ഗ്രാന്റ് ലഭിക്കും. സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, റിസർച്ച് സെന്ററുകൾ തുടങ്ങിവയ്ക്ക് 10 കോടി ഗ്രാന്റിന് അപേക്ഷിക്കാം.
സാമൂഹിക സംരംഭകത്വത്തോടൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയാണ് ഇന്ത്യയിലെ നവീകരണത്തെ നയിക്കുന്നതെന്ന് NITI ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ. രാജ്യത്തെ വളർന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിന് ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം വളർത്തിയെടുക്കുകയും പിന്തുണയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 68 അടൽ ഇൻകുബേഷൻ സെന്ററുകളാണ് ഇന്ത്യയിലുള്ളത്. ഈ ഇൻകുബേഷൻ സെന്ററുകൾ വഴി ഇന്ത്യയിലെ 2,700-ലധികം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നുണ്ട്.