യുഎസിൽ പ്രവർത്തനം അവസാനിപ്പിച്ച് കായിക താരം ഉസൈൻ ബോൾട്ടിന്റെ ഇ- ബൈക്ക്, സ്ക്കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ ‘ബോൾട്ട് മൊബിലിറ്റി’.പല യുഎസ് വിപണികളിൽ നിന്നും ബോൾട്ട് മൊബിലിറ്റി അപ്രത്യക്ഷമായി. റിപ്പോർട്ടു കളനുസരിച്ച്, പോർട്ട്‌ലാൻഡ്, ഒറിഗോൺ, ബർലിംഗ്ടൺ, വെർമോണ്ടിലെ വിനോസ്‌കി തുടങ്ങി യുഎസിലെ അഞ്ച് നഗരങ്ങളിൽ സ്റ്റാർട്ടപ്പ് പ്രവർത്തനം അവസാനിപ്പിച്ചു.വിപണി പിന്മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല.ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബോൾട്ട് മൊബിലിറ്റിയുടെ പോർട്ട്ലാന്റിലെ ഓഫീസ് നേരത്തേ തന്നെ അടച്ചുപൂട്ടിയിരുന്നു. യുഎസിലുടനീളമുള്ള 50-ലധികം വിപണികളിൽ സാന്നിധ്യമുണ്ടായിരുന്ന സ്റ്റാർട്ടപ്പാണ് ബോൾട്ട് മൊബിലിറ്റി.ഈ വർഷം മേയിൽ ചെന്നൈ ആസ്ഥാനമായുള്ള രാം ചരൺ കമ്പനിയിൽ നിന്ന് സ്റ്റാർട്ടപ്പ് 40.2 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
ബോൾട്ടിന്റെ സ്റ്റാർട്ടപ്പ് എവിടെ പോയി?
യുഎസിലെ അഞ്ച് നഗരങ്ങളിൽ സ്റ്റാർട്ടപ്പ് പ്രവർത്തനം അവസാനിപ്പിച്ചു