2030 ഓടെ ഇന്ത്യ 46,000 EV Charging Stations സ്ഥാപിക്കണം: EVConIndia 2022
2030 ഓടെ ഇന്ത്യ 46,000 EV Charging Stations സ്ഥാപിക്കണം: EVConIndia 2022

ആഗോള മാനദണ്ഡവുമായി പൊരുത്തപ്പെടാൻ 2030 ഓടെ ഇന്ത്യ 46,000 ഇവി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്.

ചൈനയിലും നെതർലൻഡ്സിലും 6, യുഎസിൽ 19, ഇന്ത്യയിൽ 135 എന്നിങ്ങനെയാണ് നിലവിൽ ഇവി ചാർജ്ജർ അനുപാതം.

EVConIndia 2022  ഇലക്‌ട്രിക് വെഹിക്കിൾ കോൺഫറൻസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് പരാമർശമുള്ളത്.

ഇവി വിതരണ ശൃംഖല, ഉൽപ്പന്ന സുരക്ഷ, ഗുണനിലവാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കോൺഫ്റൻസ് ചർച്ച ചെയ്തു.

ബാറ്ററി നവീകരണം, ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തിയാൽ, അടുത്ത 5 വർഷത്തിനുള്ളിൽ ഇവി രംഗത്ത് 50 മുതൽ 100 ശതമാനം വരെ വളർച്ച കൈവരിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.

സർക്കാർ പിന്തുണയോടെ, ഇന്ത്യയ്ക്ക് ആഗോളതലത്തിൽ മുൻനിര ഇവി വിപണികളിലും, നിർമ്മാണ കേന്ദ്രങ്ങളിലുമൊന്നായി മാറാൻ സാധിക്കുമെന്ന് അൽവാരസ് ആൻഡ് മാർസൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് സൈഗാൾ വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version