2023 ഏപ്രിൽ മുതൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ വിതരണം ചെയ്യാൻ ഇന്ത്യ.രാജ്യത്തെ തെരഞ്ഞെടുത്ത പെട്രോൾ പമ്പുകൾ വഴിയായിരിക്കും വിതരണം.എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയും പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി.2025ഓടെ രാജ്യത്തുടനീളം E20 വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.10 ശതമാനം എഥനോളടങ്ങിയ പെട്രോൾ വിതരണം ചെയ്യുകയെന്ന ലക്ഷ്യം 2022 ജൂണിൽത്തന്നെ ഇന്ത്യ പൂർത്തിയാക്കിയിരുന്നു.കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുമാണ് എഥനോൾ വേർതിരിച്ചെടുക്കുന്നത്.2025ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് ശതമാനവും എഥനോൾ കൊണ്ട് നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.