ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം പേർ 2021-ൽ ഡിജിറ്റൽ കറൻസി ഉടമകളായെന്ന് യുഎൻ റിപ്പോർട്ട്.ഡിജിറ്റൽ കറൻസി അഡോപ്ഷനിൽ ആഗോളതലത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.12.7 ശതമാനവുമായി ഉക്രെയ്‌ൻ ഒന്നാം സ്ഥാനത്തും 11.9 ശതമാനവുമായി റഷ്യ രണ്ടാമതും വെനസ്വേല 10.3 ശതമാനവുമായി മൂന്നാമതുമാണ്.സിംഗപ്പൂർ (9.4 ശതമാനം), കെനിയ (8.5 ശതമാനം), യുഎസ് (8.3 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ അഡോപ്ഷൻ റേറ്റ്.കോവിഡ്-19 സമയത്ത് ആഗോളതലത്തിൽ ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം അഭൂതപൂർവമായ നിരക്കിൽ ഉയർന്നുവെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു.ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ, ഡിജിറ്റൽ വാലറ്റുകൾ, എന്നിവ നിയന്ത്രിക്കുന്നതിലൂടെ ക്രിപ്‌റ്റോകറൻസികളുടെ സമഗ്രമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കണമെന്ന് റിപ്പോർട്ട് പറയുന്നു.ക്രിപ്‌റ്റോകറൻസികൾ ദേശീയ കറൻസികൾക്ക് ഭീഷണിയാകാനുളള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ കറൻസിയിൽ ഇന്ത്യ ഏഴാമത്
ക്രിപ്‌റ്റോകറൻസികൾ ദേശീയ കറൻസികൾക്ക് ഭീഷണിയാകാനും സാധ്യത