രണ്ടു ദിവസത്തെ കേരള സന്ദർശനത്തിൽ കേരളത്തിലെ ജനങ്ങളുുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓരോ പൗരനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ സംക്ഷിപ്തരൂപം.

ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചു.കേരളത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് 45 മിനിറ്റോളം അവിടെ ചിലവഴിച്ച നരേന്ദ്രമോദി പ്രാർഥന നടത്തി.ഇന്ത്യൻ റെയിൽവേയുടെയും കൊച്ചി മെട്രോയുടെയും പദ്ധതികളുടെ ഉദ്ഘാടനവും മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടുകയും ചെയ്തു.കോട്ടയം-എറണാകുളം ജംഗ്ഷന് സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗോഫ് നിർവഹിച്ചു.

കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ തറക്കല്ലിടലും എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ആദ്യ പാതയായ ഫേസ് 1 എ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.750 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കുറുപ്പന്തറ-കോട്ടയം- ചിങ്ങവനം ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേയുടെ 27 കിലോമീറ്റർ ഇരട്ടപ്പാതയുടെ ഉദ്ഘാടനവും നിർവഹിച്ചു.കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമിച്ച INS വിക്രാന്ത് കമ്മീഷൻ ചെയ്തുപുതിയ നാവിക പതാക (നിഷാൻ) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.