ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ TikTok ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ടിക്‌ടോക്കിൽ നിന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സൈബർ സെക്യൂരിറ്റി വിദ​ഗ്ധർ ട്വീറ്റിലൂടെ അറിയിച്ചു. 200 കോടി ഉപയോക്താക്കളുടെ ഡാറ്റാബേസ് റെക്കോർഡാണ് ചോർന്നിരിക്കുന്നതെന്നാണ് അറിവ്. TikTok ന്റെ സ്റ്റോറേജിലേക്കു പ്രവേശനമുള്ള സുരക്ഷിതമല്ലാത്ത ഒരു സെർവറാണ് ചോർന്നത്. മുൻകരുതലിനായി ആപ്പിന്റെ പാസ്സ്‌വേർഡ് മാറ്റാനും 2 ഫാക്ടർ ഓതെന്റിക്കേഷൻ ആക്റ്റീവ് ആക്കാനും BeeHive സൈബർസെക്യൂരിറ്റി ട്വീറ്റ് ചെയ്തിരുന്നു. ആൻഡ്രോയിഡ് ഫോണുകളിലുള്ള TikTok ആപ്പുകളുടെ വൾണറബിലിറ്റി, ഹാക്കർമാർക്ക് ആളുകളുടെ രഹസ്യ വിഡിയോകൾ അക്കൗണ്ടുകളിൽ നിന്നും ചോർത്താൻ സഹായകമാണ്.malicious ലിങ്കിലെ ഒരൊറ്റ ക്ലിക്കിലൂടെ ഹാക്കർമാർക്ക് ഈസിയായി ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ കടക്കാൻ സഹായകമാകുന്ന സുരക്ഷാവീഴ്ചയായിരുന്നു ഇത്.

അതേസമയം ഡാറ്റാ ബ്രീച്ച് സംബന്ധിച്ച റിപ്പോർട്ടുകൾ TikTok നിഷേധിച്ചു. സോഴ്‌സ് കോഡും ഉപയോക്തൃ ഡാറ്റയും ഹാക്ക് ചെയ്തുവെന്നത് തെറ്റാണെന്ന് കമ്പനി പറയുന്നു. ഒരു ഹാക്കിംഗ് ഫോറത്തിൽ പോസ്റ്റ് ചെയ്ത ഡാറ്റ കമ്പനിയുമായി “പൂർണമായും ബന്ധമില്ലാത്തതാണ്” എന്നാണ്
TikTok വ്യക്തമാക്കുന്നത്.

Cyber-security researchers discovered a potential data breach in Chinese short video app TikTok, allegedly involving up to 2 billion user database records.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version