ഒരു സ്മാർട്ഫോൺ ആപ്പിലൂടെ Covid-19 അണുബാധ കണ്ടെത്താനാകുമെന്ന്  ഒരു കൂട്ടം ഗവേഷകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു ആളുകളുടെ ശബ്ദത്തിലൂടെ വൈറസ് സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നെതർലാൻഡ്‌സിലെ Maastricht സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാറ്റാ സയൻസിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. സ്പെയിനിലെ യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിലാണ് ഈ കണ്ടെത്തൽ അവതരിപ്പിച്ചത്.ഗവേഷകർ പറയുന്നതനുസരിച്ച്, AI മോഡലിന് 89 ശതമാനം കൃത്യമായി ഫലം നൽകാനാകും. ആന്റിജൻ പരിശോധിക്കുന്ന മറ്റു ഡിറ്റക്ടിംഗ് ഉപകരണങ്ങളെക്കാൾ ചിലവ് കുറവും വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാൻ കഴിയുന്നതുമാണ് ഈ ആപ്പ് എന്നാണ് ഗവേഷകർ പറയുന്നത്.അത് കൊണ്ട് തന്നെ, PCR ടെസ്റ്റുകൾക്ക് അമിത വിലയുള്ള അവികസിത രാജ്യങ്ങളിൽ ഉപയോഗിക്കാൻ ഈ ആപ്പ് അനുയോജ്യമാണ്.  Covid-19 ഇൻഫെക്ഷൻ സാധാരണയായി ആളുകളുടെ അപ്പർ റെസ്പിറേറ്ററി ട്രാക്കിനെയും വോക്കൽ കോഡിനെയും സ്വാധീനിച്ച്, ശബ്ദത്തെയാണ് ബാധിക്കാറുള്ളത്. അതുകൊണ്ടാണ് ശബ്ദത്തിൽ AI ഉപയോഗിച്ചു വൈറസ് ബാധ കണ്ടെത്താനുള്ള പരീക്ഷണം നടത്തിയത്. കേംബ്രിഡ്ജ് സർവകലാശാലയുടെ ക്രൗഡ്-സോഴ്‌സിംഗ് കോവിഡ് -19 സൗണ്ട്സ് ആപ്പിൽ നിന്നുള്ള ഡാറ്റയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ഗവേഷകർ Mel-spectrogram അനാലിസിസ് എന്ന വോയ്‌സ് അനാലിസിസ് ടെക്നിക് ആണ് ഇതിനായി ഉപയോഗിച്ചത്.

A smartphone app can appropriately detect  Covid-19 infection in people’s voices with the assistance of Artificial Intelligence (AI).The finding was presented at the European Respiratory Society International Congress in Barcelona, Spain.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version