മീഡിയം ആന്റ് ഹെവി വാണിജ്യവാഹന സെഗ്മെന്റിൽ ഇന്ത്യയിലെ ആദ്യത്തെ സിഎൻജി-പവർ ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്.180 എച്ച്പി പീക്ക് പവർ, 650 എൻഎം ടോർക്ക് എന്നിവ ഉൽപ്പാദിപ്പിക്കുന്ന 5.7 ലിറ്റർ SGI എഞ്ചിൻ വാഹനത്തിന് കരുത്തു പകരുന്നു.മോഡുലാർ ആർക്കിടെക്ചറിനൊപ്പം 1,000 കിലോമീറ്റർ വരെ ദൂരപരിധിയാണ് വാഹനത്തിനുള്ളത്.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ നിരവധി ഫീച്ചറുകൾ സിഎൻജി പവർ ട്രക്കിനുണ്ട്.സിമന്റ്, ഇരുമ്പ്, കണ്ടെയ്നർ തുടങ്ങിയവയുടെ കയറ്റിയയ്ക്കാൻ പവർ ട്രക്കുകൾ ഉപയോഗപ്രദമാകും.42.5 ശതമാനമാണ് നിലവിൽ വാണിജ്യ വാഹന വിപണിയിലെ ടാറ്റ മോട്ടോഴ്സിന്റെ വിഹിതം.മിക്ക ട്രക്ക് നിർമ്മാതാക്കളും നിലവിൽ ചെറുകിട വാണിജ്യ വാഹന വിഭാഗങ്ങളിൽ മാത്രമാണ് സിഎൻജി വാഗ്ദാനം ചെയ്യുന്നത്.
Related Posts
Add A Comment