"വ്യക്തിഗത" Electric Vertical Take-Off and Landing ഫ്ലയിംഗ് കാർ H1  വികസിപ്പിച്ച് Doroni

നഗരയാത്രകൾക്ക് അനുയോജ്യമായ “വ്യക്തിഗത” electric vertical take-off and landing ഫ്ലയിംഗ് കാർ H1 വികസിപ്പിച്ച് മിയാമി ആസ്ഥാനമായുള്ള Doroni. നഗര ഉപയോഗത്തിനായി എയർ ടാക്‌സികൾക്ക് പകരം “സെമി ഓട്ടോണമസ്” വിമാനമാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിനേക്കാളും പരമ്പരാഗത വിമാനത്തേക്കാളും പറക്കാൻ വളരെ എളുപ്പമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ് കാർ ഡ്രൈവിംഗ് ലൈസൻസും 20 മണിക്കൂർ പരിശീലന കോഴ്‌സും ഉള്ള ആർക്കും H1 പറപ്പിക്കാൻ കഴിയുമെന്ന് സിഇഒ ഡോറൺ മെർഡിംഗർ പറഞ്ഞു. രണ്ട് സീറ്റുകളുള്ള പറക്കും കാറിന് വലിയ ഡക്‌ടഡ് ഫാനുകളുള്ള രണ്ട് സെറ്റ് വിംഗ്സും 500 പൗണ്ട് പേലോഡും വീലുകളുമുണ്ട്,സുരക്ഷയ്ക്കായി ഒരു പാരച്യൂട്ടും ഉണ്ടാകും. ഒരു ഗാരേജിലേക്ക് ഡ്രൈവ് ചെയ്യാനും ഒറ്റരാത്രികൊണ്ട് റീചാർജ് ചെയ്യാനും അനുയോജ്യമായാണ് H1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. H1 ന് 60 മൈൽ റേഞ്ച് ഉണ്ടാകുമെന്ന് കമ്പനി പറയുന്നു പരമാവധി വേഗത 140 mph ആണ്. ഏകദേശം 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മെർഡിംഗർ പറഞ്ഞു. വിമാനത്തിന്റെ ഡെലിവറി 2024 നാലാം പാദത്തിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രീ-ഓർഡറുകൾ എടുക്കാൻ കമ്പനി പദ്ധതിയിടുന്നു. H1 ന്റെ പ്രാരംഭ വില 1,50,000 ഡോളർ ആയിരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version