വീഡിയോ ഫീച്ചറായ ഷോർട്ട്സിൽ പരസ്യം നൽകുന്നതിനുള്ള ഓപ്ഷനും കൂട്ടിച്ചേർക്കാൻ You Tube. ഇതിലൂടെ നേടുന്ന വരുമാനത്തിന്റെ 45 ശതമാനം വീഡിയോ ക്രിയേറ്റർമാർക്ക് നൽകുമെന്നും You Tube അറിയിച്ചു. നിലവിൽ ഷോർട്ട്സിനു പുറമേയുള്ള മറ്റ് വീഡിയോകൾക്കായി YouTube ക്രിയേറ്റമാർക്ക് നൽകുന്ന വിഹിതം 55 ശതമാനമാണ്. ഇതോടെ, മറ്റ് വരുമാന സ്ട്രീമുകളോടൊപ്പം തന്നെ ഷോർട്ട്സും യുട്യൂബിലേക്ക് ഒരു നിശ്ചിത ശതമാനം വരുമാനമെത്തിക്കും. TikTok-ൽ നിന്നുള്ള കടുത്ത മത്സരത്തെ തുടർന്നാണ് യുട്യൂബിന്റെ പുതിയ നീക്കമെന്നാണ് സൂചന. ക്രിയേറ്റർമാർക്കായി TikTok അടുത്തിടെ 1 ബില്യൺ ഡോളർ നീക്കിവച്ചിരുന്നു. കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോകളിലും ക്രിയേറ്റർമാർക്ക് പരസ്യങ്ങൾ ചേർക്കാൻ സാദ്ധ്യമാണെന്ന് YouTube അറിയിച്ചു.
Related Posts
Add A Comment