മെഡിക്കൽ സേവനങ്ങൾ യഥാസമയം ആവശ്യമുള്ളിടങ്ങ ളിലേയ്ക്ക് എത്തിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, സിലിക്കൺ വാലി ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനിയായ സിപ്ലൈൻ ഇതിൽ എക്സ്പേർട്ടാണ്. 5 വർഷങ്ങളായി ഡ്രോണുകൾ ഉപയോഗിച്ച് നേരിട്ട് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും എത്തിക്കുകയാണ് സിപ്ലൈൻ. ബ്ലഡ്ഡും, കോവിഡ് വാക്സിനുകളുമടക്കം, 4.5 ദശലക്ഷത്തോളം ഡോസ് നിർണ്ണായക മെഡിക്കൽ സേവനങ്ങൾ ഇതിനോടകം തന്നെ കമ്പനി ലഭ്യമാക്കിക്കഴിഞ്ഞു. കിഴക്കൻ ആഫ്രിക്കയിലെ റുവാണ്ടയിലെ 75% ബ്ലഡ് സപ്ലൈയും നടത്തിയത് സിപ്ലൈനായിരുന്നു. തുടക്കത്തിൽ മെഡിക്കൽ സപ്ലൈകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സിപ്ലൈൻ, ഇന്ന് ഡ്രോൺ സാങ്കേതിവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇ-കൊമേഴ്സിലേയ്ക്കും, ഫുഡ് ഡെലിവറിയിലേയ്ക്കും സേവനങ്ങൾ വ്യാപിപ്പിച്ചു കഴിഞ്ഞു.
ഡ്രോണുകളിലൂടെ മരുന്നെത്തിക്കും Zipline
4.5 ദശലക്ഷത്തോളം ഡോസ് നിർണ്ണായക മെഡിക്കൽ സേവനങ്ങൾ
By News Desk1 Min Read
Related Posts
Add A Comment