മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ‘Droni’ എന്നപേരിൽ ക്യാമറ ഡ്രോൺ പുറത്തിറക്കി. തമിഴ്നാട് ആസ്ഥാനമായുള്ള ഡ്രോൺ കമ്പനിയായ Garuda എയ്റോസ്പേസ് ആണ് നൂതന ഫീച്ചറുകളുള്ള ഈ മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്ട് നിർമ്മിച്ചത്. ഈ വർഷം ജൂണിൽ ഈ സ്റ്റാർട്ടപ്പിന്റെ ബ്രാൻഡ് അംബാസഡറായി ധോണിയെ തിരഞ്ഞെടുത്തിരുന്നു. ‘Droni’ 2022 അവസാനത്തോടെ വിപണിയിലെത്തുമെന്നും വിവിധ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നും ഗരുഡ എയ്റോസ്പേസ് ഫൗണ്ടറും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു.
2016 ൽ ആരംഭിച്ച ഗരുഡ എയ്റോസ്പേസ് കാർഷിക ഡ്രോണുകൾ നിർമ്മിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ബി 2 ബി സ്പെയ്സിൽ പ്രവർത്തിച്ച ഗരുഡ എയ്റോസ്പേസ്, Droni ക്കൊപ്പം ബി 2 സി സ്പെയ്സിലേക്കും കടക്കുകയാണ്. COVID-19 പശ്ചാത്തലത്തിൽ ഡ്രോൺ അധിഷ്ഠിത സാനിറ്റൈസേഷൻ പ്രോജക്ടുകൾ നടത്തുന്നതിന് വിവിധ സർക്കാരുകളുമായി സഹകരിച്ചിരുന്നു. ഗരുഡ എയ്റോസ്പേസ് ‘കിസാൻ ഡ്രോൺ’ എന്ന പേരിൽ മറ്റൊരു തദ്ദേശീയ ഡ്രോണും പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 30 ഏക്കർ സ്ഥലത്ത് കാർഷിക കീടനാശിനി തളിക്കാൻ ശേഷിയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണാണിത്.
M S Dhoni launched a ‘made-in-India camera drone’ named ‘Droni’ with advanced features manufactured by Garuda Aerospace.