പതിനെട്ടു വയസിന് താഴെയുളള ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്നും സെൻസിറ്റീവ് കണ്ടന്റുകൾ ഫിൽട്ടർ ചെയ്യാനൊരുങ്ങി ട്വിറ്റർ.
സെൻസിറ്റീവ് ആയുള്ള ട്വീറ്റുകളിലേക്ക് ആക്‌സസ് ലഭിക്കണമെങ്കിൽ, ഉപയോക്താക്കൾ അവരുടെ പ്രായം തെളിയിക്കുന്നതിനായി ജനന തീയതി ട്വിറ്റർ അക്കൗണ്ടിൽ നൽകണം. ട്വിറ്ററിൽ കൂടുതൽ ഫീച്ചറുകൾ കൊണ്ടുവരുന്നതിനും എല്ലാവർക്കും ഒരേപോലെ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ, നിരന്തരമായി നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. പ്രായം നൽകാനുള്ള പുതിയ ഓപ്ഷൻ, ഉപയോക്താക്കളുടെ സുരക്ഷയുടെ ഭാഗമായിട്ടാണെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചില ട്വിറ്റർ ഉപയോക്താക്കളോട് സെൻസിറ്റീവ് വിഭാഗത്തിൽ വരുന്ന ട്വീറ്റുകൾ കാണുന്നതിനായി കമ്പനി ജനന തീയതി ആവശ്യപ്പെട്ടിരുന്നു. ഇത്‌ ലോകവ്യാപകമായി നടപ്പിലാക്കുന്നതിനെ കുറിച്ചും ജനന വർഷം എങ്ങനെ വേരിഫൈ ചെയ്യുമെന്നും ട്വിറ്റർ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ പതിമൂന്നു വയസ്സ് തികഞ്ഞവർക്കു മാത്രമാണ് പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഉണ്ടാക്കാൻ അനുവാദമുളളത്. പ്ലാറ്റ്‌ഫോമിൽ ചേരാനുള്ള പ്രായത്തെക്കുറിച്ച് പലരും കള്ളം പറയുന്നു. അതിനാലാണ് ഉപയോക്താക്കളുടെ പ്രായം കണ്ടന്റ് ഫിൽട്ടറിംഗ് ഫീച്ചറിലൂടെ സ്വയം പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെടുന്നത്. ട്വിറ്ററിന്റെ സെൻസിറ്റീവ് കണ്ടെന്റ് പോളിസിയിൽ adult content, graphic violence, വിദ്വേഷം നിറഞ്ഞ ചിത്രങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ വിഭാഗങ്ങൾ ഉൾപ്പെടുന്നു. നിലവിൽ അഡൾട്ട് കണ്ടെന്റുകൾക്ക് നിരോധനമില്ല. പക്ഷെ, അത്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നവർ അതിനെ സെൻസിറ്റീവ് എന്ന് അടയാളപ്പെടുത്തുകയും അക്കൗണ്ട് സെറ്റിങ്സ് യഥാക്രമം മാറ്റുകയും വേണം.

Twitter to restrict sensitive content to those under 18.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version