സാസംങ്ങ് ഫോണുകളും മത്സ്യബന്ധന വലകളും തമ്മിൽ എന്താണ് ബന്ധം?

ലോകം മുഴുവൻ സസ്റ്റൈയിനബിലിറ്റിയെക്കുറിച്ച് ചിന്തിക്കുകയാണ്.

പുനരുപയോഗവും റീസൈക്കിളിംഗും എത്രമാത്രം പറ്റുമെന്നാണ് കോർപ്പറേറ്റുകൾ വരെ ചിന്തിക്കുന്നത്.

സാംസങ്ങ് ഫോൾഡബിൾ ഫോണുകൾ കാണാനും ഉപയോഗിക്കാനും സ്റ്റൈലിഷ് ആണ്. എന്നാൽ നിങ്ങളിൽ എത്രപേർക്കറിയാം Galaxy Z Flip 4-ൽ കാണുന്ന ഈ നീലനിറമുളള ഭാഗം അപ്സൈക്കിൾ ചെയ്ത മത്സ്യബന്ധന വലകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന്?

നീല നിറമുളള ഭാഗം അതായത് സൈഡ് കീ ബ്രാക്കറ്റ്, ഫോൺ വാട്ടർപ്രൂഫും ഡസ്റ്റ് പ്രൂഫും ആയി നിലനിർത്തുന്നതിൽ ഇതൊരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ഫോൺ കൂടുതൽ കാലം ഈട് നില്ക്കാനും സഹായിക്കുന്നു.

ഉപയോഗം കഴിഞ്ഞ മത്സ്യബന്ധന വലകൾ അപ്സൈക്കിൾ ചെയ്ത് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നതിന്റെ പേരിൽ സാംസങ് മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഓരോ വർഷവും ഏകദേശം 6,40,000 ടൺ മത്സ്യബന്ധന വലകൾ കടലിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മത്സ്യബന്ധന വലകൾ നൈലോൺ വസ്തുക്കളാൽ നിർമ്മിച്ചതാണ്. നൈലോൺ വസ്തുക്കൾക്ക് ഈർപ്പവും വെള്ളവും ആഗിരണം ചെയ്യാൻ കഴിയും. 2022 അവസാനത്തോടെ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 50 ടണ്ണിലധികം മത്സ്യബന്ധന വലകൾ സമുദ്രആവാസവ്യവസ്ഥയിൽ ഒഴിവാക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

ഈ വർഷം ആദ്യം ഇറങ്ങിയ Galaxy S22 മുതൽ ഇപ്പോൾ പുതിയ Galaxy Foldables, Galaxy Buds 2 Pro എന്നിവയിലെല്ലാം ഈ നൂതന മെറ്റീരിയലിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയാണെന്ന് സാംസംങ്ങ് പറയുന്നു.
ഗാലക്‌സി ബഡ്‌സ് 2 പ്രോയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ 90 ശതമാനവും റീസൈക്കിൾ ചെയ്ത വസ്തുക്കളാണ്. ചാർജിംഗ് കേസിന്റെ ആന്തരിക ബ്രാക്കറ്റുകളിലും അപ്സൈക്കിൾ ചെയ്ത മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നു.

2030 ഓടെ, ശേഖരിക്കുന്ന എല്ലാ പാഴ് ബാറ്ററികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാതുക്കൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം തുടങ്ങാനും സാംസങ് പദ്ധതിയിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version