ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് എല്ലാ വിഭാ​ഗത്തിനും സ്വീകാര്യമാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര  EV ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ സ്റ്റാറ്റിക്കുമായി സഹകരിക്കുന്നു. ഈ സഹകരണത്തിന്റെ ഭാഗമായി, ചാർജിംഗ് പോയിന്റ് ഓപ്പറേഷനുകളിൽ സ്റ്റാറ്റിക്ക് മഹീന്ദ്രയെ സഹായിക്കും. കൂടാതെ രണ്ട് സ്ഥാപനങ്ങളും ഭാവിയിൽ വിവിധ ഇ-മൊബിലിറ്റി ടെക് ഇന്റഗ്രേഷൻ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം ഇവി ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള അഫോഡബിളും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമായ മൊബിലിറ്റി നെറ്റ്‌വർക്ക് പ്രദാനം ചെയ്യുക എന്നതാണെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിപുലമായ ചാർജിംഗ് ശൃംഖലയിലൂടെ ഇന്ത്യയിൽ കാർബൺ രഹിത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്റ്റാറ്റിക്ക് പ്രവർത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.  സ്റ്റാറ്റിക്കുമായുള്ള  പങ്കാളിത്തം മഹീന്ദ്രയുടെ എല്ലാ ഉപഭോക്താക്കൾക്കും  തടസ്സമില്ലാത്ത രീതിയിൽ ശക്തമായ EV ഇൻഫ്രാസ്ട്രക്ചർ പരിഹാരങ്ങൾ ഉറപ്പാക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. കൂടാതെ, രാജ്യത്തുടനീളമുള്ള മഹീന്ദ്രയുടെ വിപുലമായ ഡീലർഷിപ്പ് ശൃംഖലയെ പ്രയോജനപ്പെടുത്താൻ സ്റ്റാറ്റിക്കിന് കഴിയുമെന്നും വിജയ് നക്ര കൂട്ടിച്ചേർത്തു.  ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാറ്റിക്ക് 2019 ൽ അക്ഷിത് ബൻസാലും രാഘവ് അറോറയും ചേർന്നാണ് സ്ഥാപിച്ചത്. രാജ്യത്തുടനീളം എൻഡ്-ടു-എൻഡ് EV ചാർജിംഗ് സൊല്യൂഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് രൂപീകരിച്ചത്. രാജ്യത്തുടനീളം 6500ലധികം ചാർജിംഗ് സ്റ്റേഷനുകൾ ഇതിനകം സ്റ്റാറ്റിക്ക് സ്ഥാപിച്ചിട്ടുണ്ട്.

For EV infrastructure solutions, Mahindra & Mahindra, a global leader in the automotive industry, has teamed with electric vehicle network supplier Statiq. Statiq will assist Mahindra with charging station operations as part of this partnership, and the two companies will work together to focus on various e-mobility tech integration projects in the future.
 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version