ബൈജൂസിലെ ജീവനക്കാർ  തൊഴിൽ മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം നൽകി

എഡ്ടെക്ക് ഡെക്കാകോൺ ബൈജൂസിലെ ജീവനക്കാർ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം നൽകി. ബൈജൂസ് 140 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെക്കികളുടെ വെൽഫെയർ അസോസിയേഷൻ മന്ത്രിയെ കണ്ടത്. തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 170-ലധികം ജീവനക്കാരോട് രാജിവെക്കാൻ  കമ്പനി മാനേജ്‌മെന്റ് നിർബന്ധിതമായി  ആവശ്യപ്പെട്ടുവെന്ന് അസോസിയേഷൻ പറയുന്നു. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലെ  പ്രവർത്തനം നിർത്താൻ ബൈജൂസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ മുഴുവൻ ജീവനക്കാർക്കും ബാംഗ്ലൂർ ഓഫീസിലേക്ക് സ്ഥലം മാറാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്ന് ബൈജൂസ് വക്താവ്  പറഞ്ഞു. ഈ പാക്കേജിൽ അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള ഏത്  കേന്ദ്രത്തിലും ബൈജൂസ് വീണ്ടും ജോലിക്കെടുക്കാനുള്ള അവസരവും ഉൾപ്പെടുന്നതായി വക്താവ് പറഞ്ഞു. രാജിവയ്ക്കാൻ ആവശ്യപ്പെട്ടത് 170 ജീവനക്കാരോടല്ല, 140 ആണെന്നും കമ്പനി അവകാശപ്പെട്ടു. തൊഴിൽ വകുപ്പ് ഇക്കാര്യത്തിൽ ഇടപെടുമെന്ന് മന്ത്രി  വി ശിവൻകുട്ടി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

Techies’ welfare association meet minister V.Sivankutty after Byju’s asks 140 employees to resign. The edtech decacorn is planning to stop its operations in Trivandrum Technopark.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version