ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷി സിങ്ങും സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള Dhoni Entertainment നിർമിക്കുന്ന ആദ്യ സിനിമ തമിഴിലായിരിക്കും. Sakshi Singh Dhoni എഴുതിയ കഥ രമേശ് തമിൽമണിയാണ് സംവിധാനം ചെയ്യുന്നത്.  ഫാമിലി എന്റെർടെയ്നർ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.  സാക്ഷിയുടെ കൺസെപ്റ്റ് പുതുമയുള്ളതും ഫൺ ഫാമിലി എന്റർടെയ്‌നർ ആകാനുള്ള എല്ലാ സാധ്യതകളും ഉള്ളതാണെന്നും സംവിധായകൻ പ്രതികരിച്ചു. സിനിമയിൽ നായക കഥാപാത്രം ചെയ്യുന്നത് തമിഴ് സൂപ്പർതാരം വിജയ് ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് പുറമെ മറ്റു ഭാഷകളിലെ തിരക്കഥാകൃത്തുക്കൾ, സംവിധായകർ തുടങ്ങിയവരുമായി ധോണി എന്റർടെയിൻമെന്റ് ചർച്ചകൾ നടത്തിയിരുന്നു. സയൻസ് ഫിക്ഷൻ, ക്രൈം ഡ്രാമ, കോമഡി, സസ്പെൻസ് ത്രില്ലർ തുടങ്ങിയ വിഭാഗങ്ങളിലെ സിനിമകൾ നിർമിക്കാനും ധോണിയുടെ പ്രൊഡക്ഷൻ ഹൗസ് പദ്ധതിയിടുന്നുണ്ട്.

Dhoni Entertainment forays into mainstream film production with a Tamil film.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version