യുഎഇയിൽ ബിസിനസ് തുടങ്ങാൻ അവസരമൊരുക്കി RAKEZ

റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ  കൊച്ചിയില്‍ നടന്ന ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലാണ് റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ വിശദമാക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, സൂക്ഷ്മ സംരംഭകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ബിസിനസ് ലൈസന്‍സ്, ആവശ്യമായ സൗകര്യങ്ങള്‍, വിസ ഫെസിലിറ്റേഷന്‍, ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കി ബിസിനസ് വ്യാപനത്തിന് അവരെ സഹായിക്കാനാണ് റാക്കേസ് ലക്ഷ്യമിടുന്നത്.‌

 കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് റാസൽഖൈമയിൽ ബിസിനസ്സിന് സൗകര്യമൊരുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റാസൽഖൈമ ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.
റാക്കേസിലെ മുന്‍നിര നിക്ഷേപകരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്, സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും വന്‍കിട വ്യവസായികളും ഉൾപ്പെടെയുള്ള 3,800 ലധികം ഇന്ത്യന്‍ കമ്പനികളാണ് RAKEZസിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ബിസിനസ്സ് ചെയ്യുന്നത്. റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബാണ് RAKEZ. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version