ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് ഊന്നൽ നൽകി ഉത്തർപ്രദേശ് സർക്കാർ ത്രിദിന പരിപാടി സംഘടിപ്പിക്കുന്നു. MSME മേഖലയിൽ ഭക്ഷ്യ സംസ്കരണ കമ്പനികൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് “അഗ്രോ ബേസ്ഡ് MSME Udyami Mahasammelan” സംഘടിപ്പിക്കുന്നത്. യുപിയിൽ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകളെയും സംരംഭകരെയും ലക്ഷ്യമിട്ടാണ് സമ്മേളനം. ബിസിനസ് വികസിപ്പിക്കാനും വൈവിധ്യം കൊണ്ടുവരാനും ആഗ്രഹിക്കുന്ന കാർഷികാധിഷ്‌ഠിത ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പരിപാടി പ്രയോജനപ്പെടും. CFTRI മൈസൂർ പോലുള്ള ഗവേഷണ സംഘടനകൾ ഉൾപ്പെടെ, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളിൽ നിന്നുള്ള 100 ഓളം പ്രദർശകരും 1,500 പ്രൊഫഷണലുകളും പങ്കെടുക്കുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്ക് ധനസഹായം നൽകുന്നതുൾപ്പെടെ സർക്കാർ നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പരിപാടി മാറും. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 8 ലക്ഷം കോടിയിൽ (ഒരു ട്രില്യൺ യുഎസ് ഡോളർ) എത്തിക്കുന്നതിന് ഭക്ഷ്യ സംസ്‌കരണ മേഖല നിർണായക പങ്ക് വഹിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്‌വ്യവസ്ഥയിലേക്ക് കാർഷിക മേഖല 4.5 ലക്ഷം കോടി രൂപയും ഭക്ഷ്യ സംസ്‌കരണ മേഖല 50,000 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ഭക്ഷ്യ സംസ്കരണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 70,000 MSME യൂണിറ്റുകളുണ്ട്. രജിസ്റ്റർ ചെയ്യാത്ത യൂണിറ്റുകൾ 20 ലക്ഷത്തിലേറെയാണ്.

UP Govt to host event promoting setting up of food processing industries.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version