ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയാകാൻ Skyroot Aerospace

പറന്നുയരാൻ Vikram-1

ബഹിരാകാശ മേഖലയിൽ പുതിയൊരു യുഗം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്.

ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ Vikram-1, ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിൽ നിന്ന് അടുത്തയാഴ്ച വിക്ഷേപിക്കും. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെയ്സ് സ്റ്റാർട്ടപ്പായ Skyroot എയ്റോസ്പേസിന്റെ കന്നി ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേരിട്ടിരിക്കുന്നത്. റോക്കറ്റിന് മൂന്ന് ഉപഭോക്തൃ പേലോഡുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ലോഞ്ച്‌പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. നവംബർ 12നും 16നും ഇടയിലാണ് Vikram-1 വിക്ഷേപിക്കുക. കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ അന്തിമ തീയതി സ്ഥിരീകരിക്കും. സ്പേസ് റെഗുലേറ്ററായ ഇൻ-സ്പേസിൽ നിന്ന് സാങ്കേതിക വിക്ഷേപണ അനുമതി ലഭിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.

വിക്രം സാരാഭായിയുടെ ഓർമ്മകളിൽ…

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് ‘വിക്രം’ (Vikram) എന്ന പേരു നൽകിയത്. ദൗത്യം പൂർത്തിയാകുന്നതോടെ, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായി Skyroot Aerospace മാറും. ISROയുടെയും, ഇന്ത്യൻ നാഷണൽ സ്‌പെയ്സ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റേയും (Inspace) പിന്തുണ ലഭിച്ചതിനാലാണ് കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനായതെന്ന് സ്കൈറൂട്ട് സിഇഒ Pawan Kumar Chandana പറഞ്ഞു. വിക്ഷേപണം സംബന്ധിച്ച് ഐഎസ്ആർഒയുമായി Skyroot നേരത്തെ ധാരണാപത്രം ഒപ്പുവച്ചിരുന്നു. സീരീസ്-ബി ഫിനാൻസിംഗ് റൗണ്ടിൽ 51 മില്യൺ ഡോളർ (403 കോടി രൂപ) സമാഹരിച്ചതായി കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

The rocket will carry three customer payloads. The launch will be from the Indian Space Research Organisation’s launchpad in Sriharikota. Skyroot is the first private space company in India to launch a rocket into space. The final date will be confirmed based on weather conditions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version