പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പ്രാദേശിക സ്പോൺസർ ആയി അമുൽ(AMUL). പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും അമുലും തമ്മിൽ പ്രാദേശിക സ്പോൺസർഷിപ്പിനുള്ള കരാറിലേർപ്പെട്ടു. 2023 അവസാനം വരെ നീണ്ടുനിൽക്കുന്നതാണ് കരാർ. കരാറിലൂടെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ ആദ്യത്തെ ഇന്ത്യൻ പ്രാദേശിക സ്പോൺസറായി അമുൽ മാറി. പോർച്ചുഗലിന്റെ ദേശീയ ടീമിലെ കളിക്കാരുടെ കയ്യൊപ്പ് പതിഞ്ഞ അമുലിന്റെ എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങൾ ഇനി ഇന്ത്യൻ ഉൽപ്പന്ന ഉപഭോക്താക്കൾക്കും ലഭ്യമാകും. നേരത്തെ അർജന്റീനിയൻ ടീമിന്റെയും പ്രാദേശിക സ്പോൺസറായിരുന്നു അമുൽ.

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനുമായുള്ള പങ്കാളിത്തത്തിൽ അമുലിന് അഭിമാനമുണ്ടെന്ന് അമുലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയൻ മേത്ത പറഞ്ഞു. റൊണാൾഡോ, ബ്രൂണോ, ബെർണാഡോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുള്ള പോർച്ചുഗലിനെപ്പോലെ ഊർജസ്വലവും ലോകോത്തരവുമായ ഒരു ടീമുമായുളള കൂട്ടുകെട്ട് വളരെ സന്തോഷകരമാണ്.

ഫുട്ബോൾ ഒരു ആഗോള കായിക വിനോദമാണ്, ഇന്ത്യയിലും വലിയ ആരാധകരുണ്ട്. സ്‌പോർട്‌സും പോഷണവും ഒരുമിച്ച് പോകുന്നവയാണ്. ആരോഗ്യകരമായ ജീവിതശൈലിക്ക് ശാരീരിക ക്ഷമതയും പോഷണവും വീണ്ടെടുക്കാൻ ഈ അസോസിയേഷനിലൂടെ ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതായും അമുൽ പ്രസ്താവനയിൽ പറഞ്ഞു.

The Portugal National team now has Amul as its new regional sponsor.An agreement for regional sponsorship between the Portuguese Football Federation and AMUL was reached and will last through the end of 2023. As a result, Amul became the Portuguese Football Federation’s first Indian regional sponsor.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version