കോസ്മെറ്റിക്സിൽ കണ്ണുവച്ച് ടാറ്റ
രാജ്യത്ത് സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനത്തിനായി, 20 ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാൻ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. എസ്റ്റി ലോഡർ ഗ്രൂപ്പ്, ബോബി ബ്രൗൺ തുടങ്ങിയ കമ്പനികളുടെ പ്രീമിയം ഉൽപ്പന്നങ്ങൾ സ്റ്റോറുകൾ വഴി വിൽക്കും. വിദേശ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ടാറ്റാ ബ്യൂട്ടി ടെക് സ്റ്റോറുകൾ ഉപയോഗപ്രദമാകും.
വെർച്വൽ മേക്കപ്പ് കിയോസ്കുകളും, ഡിജിറ്റൽ സ്കിൻ ടെസ്റ്റുകളും സജ്ജീകരിക്കും. 18 നും 45 നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കളെയാണ് ടാറ്റാ ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. Nykaa, Sephora തുടങ്ങിയ പ്രമുഖ ബ്യൂട്ടി, സ്കിൻകെയർ പ്രോഡക്ട് ബ്രാൻഡുകളുമായാണ് വിപണിയിൽ ടാറ്റ മത്സരിക്കുക. 16 ബില്യൺ ഡോളർ മൂല്യവുമായി, അതിവേഗം വളരുന്ന കോസ്മെറ്റിക് വിപണിയാണ് രാജ്യത്തുള്ളത്.
CLiQ Palette
ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാനുള്ള പദ്ധതികളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ടാറ്റാ ഗ്രൂപ്പ്
അടുത്തിടെ ടാറ്റ ക്ലിക് പാലറ്റ് എന്ന ബ്യൂട്ടി ഷോപ്പിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു. കമ്പനിയ്ക്ക് രാജ്യത്ത് ഇതിനോടകം തന്നെ ഫിസിക്കൽ റീട്ടെയിൽ സാന്നിധ്യമുണ്ട്. കൂടാതെ ആഗോള ബ്രാൻഡുകളായ Zara, Starbucks എന്നിവയുമായി സംയുക്ത സംരംഭ പങ്കാളിത്തവുമുണ്ട്.
ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച്, ടാറ്റ ക്ലിക് പാലറ്റ് (CLiQ Palette) ബ്രാൻഡ് സ്റ്റോറുകളിൽ പ്രദർശിപ്പിക്കും, 70% ഉൽപ്പന്നങ്ങളും ചർമ്മസംരക്ഷണവും സൗന്ദര്യവർദ്ധക വസ്തുക്കളുമായിരിക്കും. സ്ക്രീനിൽ ഡസൻ കണക്കിന് ലിപ്സ്റ്റിക് നിറങ്ങൾ പരീക്ഷിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സാങ്കേതികവിദ്യ സ്റ്റോറുകളിൽ സ്ഥാപിക്കാനും ടാറ്റ പദ്ധതിയിടുന്നു, കൂടാതെ ഏത് ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് കണ്ടെത്താൻ ഡിജിറ്റൽ ചർമ്മ പരിശോധനയ്ക്കുള്ള സംവിധാനവും സജ്ജമാക്കും.
Tata Group to open 20 beauty tech stores in India. The stores would sell premium products like Estee Lauder and Bobbi Brown. It would be an ideal place for those who want to buy foreign skincare products. There would be virtual makeup kiosks and digital skin tests