ഇന്ത്യയിലെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 5.94 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) Alto K10 CNG അവതരിപ്പിച്ചു.
എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ VXi വേരിയന്റിനൊപ്പം മാത്രമാണ് CNG വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി അതിന്റെ CNG പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനുളള പദ്ധതികളിലാണ്. ബ്രെസ്സയുടെയും അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാരയുടെയും സിഎൻജി പതിപ്പുകൾ അവതരിപ്പിക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നു.
- 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT എഞ്ചിൻ ഓപ്ഷനാണ് വാഹനത്തിന് കരുത്തേകുന്നത്.
- ഇത് 5,300 ആർപിഎമ്മിൽ 56 ബിഎച്ച്പിയും 3,400 ആർപിഎമ്മിൽ 82.1 NM ടോർക്കും ഉൽപ്പാദിപ്പിക്കും.
- CNG പതിപ്പ് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ 33.85 km/kg മൈലേജ് അവകാശപ്പെടുന്നു. ഇതുവരെ, മാരുതി സുസുക്കി ഒരു ദശലക്ഷത്തിലധികം CNG വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.
- രാജ്യത്ത് മികച്ച CNG ഇൻഫ്രാസ്ട്രക്ചർ ഉള്ളതിനാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഇത് ഒരു ജനപ്രിയ ബദൽ ഇന്ധന വാഹന തിരഞ്ഞെടുപ്പാക്കാവുന്നതാണ്.
- കൂടാതെ, ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുളള ആൾട്ടോ കെ 10, CNG വേരിയന്റ് പുറത്തിറക്കുന്നതോടെ CNG കാറുകളടെ വിൽപ്പന ഇനിയും വർദ്ധിക്കും.
Maruti Alto K10 CNG launched in India .The Alto K10 CNG is available in a single VXi variant. It comes with a mileage of 33.85 km. It is Rs 95,000 costlier than the petrol variant. Alto K10 CNG offers 82 Nm of torque and 57 hp of power.