ചന്ദ്രോപരിതലത്തിലേക്കുള്ള യുഎഇയുടെ ആദ്യ പര്യവേഷണ ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണത്തീയതി പുതുക്കി.

യുഎസിലെ കേപ് കനേവാൾ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് (Cape Canaveral Space Force Station) 2022 നവംബർ 30ന് ഉപഗ്രഹം ചന്ദ്രനിലേയ്ക്ക് കുതിക്കും. ദുബായ് മുൻ ഭരണാധികാരി, അന്തരിച്ച ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലുള്ള വിക്ഷേപണ വാഹനം ഇതിനോടകം തന്നെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി.

വിക്ഷേപണം കഴിഞ്ഞ് ഏകദേശം അഞ്ച് മാസത്തിന് ശേഷം റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ 28ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മാറ്റിവെച്ചത്.

ദൗത്യത്തിനായുള്ള M1 ലൂണാർ ലാൻഡർ കഴിഞ്ഞ മാസമാണ് ചരക്ക് വിമാനത്തിൽ യുഎസിൽ എത്തിച്ചത്.

ദൗത്യം വിജയകരമായാൽ, ചന്ദ്രനിലിറങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാമത്തേതായി യുഎഇ മാറും.

റാഷിദ് റോവർ പുറപ്പെടുമ്പോൾ….

ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് (i space) നിർമ്മിച്ച ഹകുട്ടോ-ആർ ലാൻഡറിലാണ് (Hakuto-R lander) റോവർ ചന്ദ്രനിലേക്ക് അയക്കുക. 10 കിലോ ഭാരമുള്ള ഈ റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ എമിറാത്തികളുടെ ഒരു ചെറുസംഘമാണ് നിർമ്മിച്ചത്.

നാലു ചക്രങ്ങളുള്ള വാഹനം ചന്ദ്രോപരിതലത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പര്യവേഷണം നടത്തും.  ഉപഗ്രഹത്തിൽ ഘടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിന്റെ ആയിരക്കണക്കിന് ചിത്രങ്ങൾ പകർത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിക്ഷേപണ ദിവസം, സ്‌പേസ് എക്‌സ് ഫാൽക്കൺ 9, റോക്കറ്റ് ലാൻഡറിനെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും, പിന്നീടാണ് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുക. ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UAE’s first mission to the moon ‘Lunar Rover Rashid’ postponed. The Mohammed Bin Rashid Space Centre (MBRSC) announced a new date. The launch has been postponed to November 30 at 12.39 pm UAE time.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version