സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ വികസനം നടപ്പിലാക്കാനുമുളള പദ്ധതിയുമായി റെയിൽവേ.

കേരളത്തിലെ ഈ 3 റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് പോലെയാകും | Development Project of Indian Railway

സംസ്ഥാനത്തെ മൂന്ന് റെയിൽവെ സ്റ്റേഷനുകളിൽ എയർപോർട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഷോപ്പിംഗ് ഏരിയ, കഫറ്റീരിയ, വെയിറ്റിംഗ് റൂം, ബഹുനില പാർക്കിംഗ്, വൈഫൈ തുടങ്ങിയവ ഈ സ്റ്റേഷനുകളിൽ ഉണ്ടാകും.

Also Read: Railway Developments

സെൻട്രലിലെ തിരക്ക് കുറയ്ക്കാൻ നേമം

എറണാകുളം സൗത്തിൽ ആറ് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് 25 മീറ്റർ വീതിയിൽ മേൽക്കൂരയും മെട്രോ സ്‌റ്റേഷനിലേക്കുള്ള നടപ്പാതയും നിർമിക്കും.

എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെ വികസനം 2024 ജൂലൈയോടെ പൂർത്തിയാകും.

2023 ഡിസംബറോടെ കൊല്ലം സ്റ്റേഷൻ വികസനം പൂർത്തിയാക്കും. തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിവരികയാണ്. നഗരങ്ങളുമായി ബന്ധപ്പെട്ട് ആധുനിക സൗകര്യങ്ങളുള്ള ഒരു ട്രാൻസ്പോർട്ട് ഹബ്ബാണ് ഉദ്ദേശിക്കുന്നത്. നേമം സ്റ്റേഷൻ സാറ്റ്ലൈറ്റ് സ്റ്റേഷനായി മാറും. നേമം സ്റ്റേഷന്റെ വികസനത്തിനായി സ്റ്റേഷനിൽ നിന്ന് ദേശീയപാതയിലേക്ക് 200 മീറ്റർ കൂടി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടി കണക്കിലെടുത്ത് എസ്റ്റിമേറ്റ് പുതുക്കും. സ്ഥലം ലഭ്യമായാൽ ഒരു വർഷത്തിനകം പൂർത്തിയാക്കും. നേമത്തെ തിരുവനന്തപുരം സെൻട്രലിന്റെ സാറ്റ്ലൈറ്റ് സ്റ്റേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകൾ പ്ലാറ്റ്ഫോം ഒഴിയുന്നത് വരെ പുറത്ത് കാത്തുനിൽക്കുന്ന സ്ഥിതിക്ക് ഇതോടെ മാറ്റമുണ്ടാകും.

3 Railway Stations in Kerala to be included in a major development project of Indian Railway. Railways is planning to develop three railway stations in the state with upgraded facilities like airports. Ernakulam Town, Ernakulam Junction and Kollam will undergo an airport-like facelift. There will be shopping area, cafeteria, waiting room, multi-storey parking, Wi-Fi etc.

Related news: കൊളംബോയെ തകർക്കുമോ കൊച്ചി? | ഫ്രഷ് പച്ചക്കറി കേരളത്തിൽ കിട്ടുമോ?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version