കോവിഡ് കാലത്ത് അടിമുടി തകർന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം. ഇന്ത്യയിലെയും ലോകത്തെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
അടച്ചിടപ്പെട്ടതോടെ ഒരു പ്രധാന വരുമാന മേഖലയായിരുന്നു താറുമാറായത്.
കോവിഡിനൊപ്പം ജീവിച്ച് തുടങ്ങുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമായി. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമ്പദ് വ്യവസ്ഥയിലേക്കുളള പണമൊഴുക്കും വർദ്ധിച്ചു.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ റിപ്പോർട്ടിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരമായി ദുബായ് ഒന്നാമതെത്തി.
ദുബായ് ഈ വർഷം വിനോദസഞ്ചാരികളിൽ നിന്ന് 29.4 ബില്യൺ ഡോളർ നേടിയതായി വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വെളിപ്പെടുത്തി. ദോഹയിലും ലണ്ടനിലും വിനോദസഞ്ചാരികൾ യഥാക്രമം 16.8 ബില്യൺ ഡോളറും 16.1 ബില്യൺ ഡോളറും ചെലവഴിച്ചു.
കോവിഡിന് ശേഷം ദോഹയുടെ ഉയർച്ച
കോവിഡിന് ശേഷം അന്താരാഷ്ട്രസന്ദർശകരുടെ എണ്ണത്തിൽ മികച്ച മുന്നേറ്റം നടത്തിയത് ദോഹ, ഒർലാൻഡോ, ഫ്ലോറിഡ, തുർക്കിയിലെ അന്റാലിയ എന്നിവിടങ്ങളാണ്. ദോഹ നഗരത്തിന്റെ ജിഡിപിയിൽ ട്രാവൽ, ടൂറിസം മേഖലയുടെ സംഭാവനയിൽ 21 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നു.
ഈ വർഷം ട്രാവൽ, ടൂറിസം വഴി ജിഡിപിയിൽ ഏറ്റവും വലിയ സംഭാവന നേടുമെന്ന് പ്രവചിക്കുന്ന നഗരങ്ങൾ പാരിസും ബെയ്ജിംഗും ഒർലാൻഡോയുമാണ്. യൂറോപ്പിൽ, വാർസോയിൽ 14 ശതമാനം വർധന പ്രതീക്ഷിക്കുന്നു. 82 അന്താരാഷ്ട്ര നഗര കേന്ദ്രങ്ങളെ വിശകലനം ചെയ്താണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
ട്രാവൽ ആൻഡ് ടൂറിസം വ്യവസായം അടുത്ത ദശകത്തിൽ ആഗോളതലത്തിൽ 126 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മറ്റ് മേഖലകളേക്കാൾ വേഗത്തിൽ വളരുന്ന ടൂറിസം മേഖല ജിഡിപിയിലേക്കു കാര്യമായി സംഭാവന ചെയ്യുന്നതിനാൽ സാമ്പത്തിക വളർച്ചയിൽ നിർണായകമായി മാറും. Dubai becomes number one in terms of highest spending by international tourists. Last year, it earned $29.4 billion in international visitor spending. Dubai overtook Doha and London
Also Read: UAEയിലെ നിക്ഷേപക സാധ്യതകളറിയാം | മുഖം മിനുക്കാൻ ദുബായ് ഏവിയേഷൻ