ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്.
ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന പദ്ധതികൾ എന്നിവയെല്ലാം പോർട്ടലിൽ തിരഞ്ഞാൽ കണ്ടെത്താനാകും.
32 കേന്ദ്ര വകുപ്പുകൾക്കും 31 സംസ്ഥാനങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശം ഉൾപ്പെടുന്നു. ആവശ്യമായ മറ്റേതെങ്കിലും അനുമതികൾക്കായി ബന്ധപ്പെട്ട സർക്കാർ പോർട്ടലുകൾ പരിശോധിക്കാൻ പോർട്ടൽ നിർദ്ദേശിക്കുന്നു. NSWS വഴി ഇവയ്ക്കായി അപേക്ഷിക്കാ വുന്നതാണ്. www.nsws.gov.in വഴി ദേശീയ ഏകജാലക സംവിധാനത്തിൽ (NSWS) രജിസ്റ്റർ ചെയ്യാം. NSWS പോർട്ടൽ ആരംഭിച്ചതിന് ശേഷം 44,000 ബിസിനസ് അനുമതികളാണ് പോർട്ടൽ വഴി ലഭ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുകൾക്ക് കീഴിലുള്ള അനുമതികൾക്കായും പോർട്ടലിലൂടെ അപേക്ഷ നൽകാം.
The National Single Window System (NSWS) is a digital platform to guide you in identifying and applying for approvals according to your business requirements. The Know Your Approvals (KYA) module includes guidance for 32 Central Departments and 31 States.