ഇത് Praga Bohema ഇത്തിരി ഹൈപ്പർ ആഡംബരം
McLaren Senna പോലെ തോന്നിപ്പിക്കുന്ന പവർ-ടു-വെയ്റ്റ് അനുപാതമുള്ള ഒരു ഗംഭീര ഹൈപ്പർകാറാണ് Praga Bohema. ഇത് ഒരു റേസ് കാർ പോലെയാണ് കാണപ്പെടുന്നത്. നിസ്സാൻ GT-R-ൽ നിന്ന് ഉൾച്ചേർത്ത കാർബൺ ഫൈബർ ഷാസിയും റേസ്-ഡിറൈവ്ഡ് സസ്പെൻഷനും ട്വിൻ-ടർബോ V6 എഞ്ചിനുമുള്ള റോഡ്-ലീഗൽ ട്രാക്ക് ഡേ കാറാണിത്. കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലാണ് എല്ലാ ബൊഹേമകളും നിർമ്മിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കുന്നതിൽ ഇത് പരമപ്രധാനമാണ്, കാറിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘടകങ്ങളും പരമാവധി ഭാരം കുറയ്ക്കാൻ അനുയോജ്യമായിട്ടുളളതാണ്. ഉദാഹരണത്തിന്, ക്യാബിൻ ഇതിന് മുമ്പുള്ള ഏതൊരു പ്രാഗയേക്കാളും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായിരിക്കും. ഇത് നിർമ്മിച്ചിരിക്കുന്നത് വെറും 56 കാർബൺ ഫൈബർ കഷണങ്ങളിൽ നിന്നാണ്.
വെറും 89 കാറുകൾ മാത്രം
ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയായ ഹ്യൂലാൻഡ് ട്രാൻസ്മിഷൻ രൂപകല്പന ചെയ്ത 6 സ്പീഡ് സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. Praga Bohema 2.3 സെക്കൻഡിനുള്ളിൽ 0 ത്തിൽ 100 വരെ എത്തുമെന്നാണ് നിർമാതാക്കൾ പറയുന്നത്. സ്പെസിഫിക്കേഷനിൽ, Bohema 6800 ആർപിഎമ്മിൽ 700 bhp ആയി റേറ്റുചെയ്തിരിക്കുന്നു, ടോർക്ക് 3000 നും 5000 ആർപിഎമ്മിനും ഇടയിൽ 725 NM ആണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ വില്പനയ്ക്ക് 89 Bohema കാറുകൾ മാത്രമായിരിക്കും Praga നിർമ്മിക്കുന്നത്. 89 വർഷം മുമ്പ് 1933 ലെ റോഡ് റേസിൽ കമ്പനി നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൊത്തം 89 യൂണിറ്റുകൾ നിർമ്മിക്കുന്നത്. 2023-ൽ 10 യൂണിറ്റുകൾ നിർമിക്കുന്നതിനുളള പദ്ധതികളിലാണ് പ്രാഗ.
റേസ്കാറുകളിലൂടെ പ്രശസ്തം
ലോകപ്രശസ്തമായ വാഹനനിർമാണ കമ്പനികളുമായി മാറ്റുരയ്ക്കുമ്പോൾ പേര് പരിചിതമല്ലെങ്കിലും, പ്രാഗയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്, ഈ ചെക്കോസ്ലോവാക്യൻ കമ്പനി കുറച്ച് ചെലവേറിയതെങ്കിലും പ്രൗഡഗംഭീരമായ ഓട്ടോമൊബൈലുകളും മോട്ടോർസൈക്കിളുകളും നിർമിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ അവസാനത്തിൽ, പ്രാഗ സൈനിക വാഹനങ്ങളുടെയും ആയുധങ്ങളുടെയും നിർമ്മാതാവായി മാറി. കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷം, ട്രക്കുകൾ, വിമാനങ്ങൾ, റേസിംഗ് കാർട്ടുകൾ, റേസ് കാറുകൾ എന്നിവ നിർമ്മിക്കുന്നതിലേക്ക് കമ്പനി വൈവിധ്യവത്കരിച്ചു. 115 വർഷം പഴക്കമുള്ള കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ബൊഹേമ.
Praga introduced its limited edition luxury hypercar worth 1.36 million dollars in Dubai. Praga is a Czech automaker Pragma Bohema is a spectacular hypercar with a power-to-weight ratio.