നിലവിലെ ആ​ഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം അധിക ചിലവുകൾ നടത്താൻ പര്യാപ്തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. 3.26 ട്രില്യൺ രൂപ അധികചിലവ് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി മന്ത്രാലയം പാർലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. ആഗോള സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രം വേണ്ടത്ര സജ്ജമല്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ നിരാകരിച്ച ധനമന്ത്രി, അവശ്യവസ്തുക്കളുടെ വിലയെ ഉക്രെയ്‌ൻ യുദ്ധം സ്വാധീനിക്കുന്നതിനും മുമ്പാണ് ബജറ്റ് ചെലവ് സംബന്ധിച്ച അനുമാനങ്ങൾ നടത്തിയതെന്നും പറഞ്ഞു.

ചിലവ് നടത്താൻ പണമുണ്ടെന്ന് ധനമന്ത്രി: രാജ്യത്തിന്റെ നികുതി വരുമാനം അധിക ചെലവുകൾക്കായി പര്യാപ്തമാണ്. വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) മൊത്ത നികുതി വരുമാനം വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം ഉയർന്നു. ഇത് 2023 ലെ ബജറ്റ് വളർച്ചാ അനുമാനമായ 9.6 ശതമാനത്തേക്കാൾ ഗണ്യമായി ഉയർന്നതാണ്, രാജ്യസഭയിൽ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ് ചർച്ചയ്ക്ക് മറുപടി പറയവേ, ധനമന്ത്രി പറഞ്ഞു. Supplementary Demands for Grants എന്ന കാറ്റ​ഗറിയിൽ ആദ്യഘട്ടത്തിൽ 2023 സാമ്പത്തിക വർഷത്തിൽ 4.36 ട്രില്യൺ രൂപ മൊത്ത അധിക ചെലവിനായി ധനമന്ത്രാലയം പാർലമെന്റിന്റെ അനുമതി തേടി. മൊത്തം cash outgo 3.26 ട്രില്യൺ രൂപയായി കണക്കാക്കുന്നു.

രാസവള സബ്‌സിഡി, ഭക്ഷ്യ സബ്‌സിഡി, ഗാർഹിക എൽപിജി നൽകുന്നതിന് എണ്ണ വിപണന കമ്പനികൾക്കുള്ള (OMC) പേയ്‌മെന്റുകൾ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള ഫണ്ടുകൾ എന്നിവയാണ് അധിക ചെലവ് ആവശ്യങ്ങളിൽ പ്രധാനമായും ഉളളത്. എല്ലാ ബജറ്റ് അനുമാനങ്ങളും യുദ്ധത്തിന് മുമ്പുള്ളതാണെന്ന് ധനമന്ത്രി പറഞ്ഞു. ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചുയർന്നപ്പോൾ, സർക്കാരിന് ഭക്ഷ്യ-വളം സബ്‌സിഡികൾ നൽകേണ്ടിവന്നു. ഇന്ധനത്തിന്റെയും വളത്തിന്റെയും വില കാരണം ആസന്നമായ പണപ്പെരുപ്പം സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഹോൾസെയിൽ ഇൻഫ്ലേഷൻ 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സർക്കാരിന്റേത് കൃത്യമായ സമീപനം
ഈ വർഷം ജനുവരി മുതൽ റിസർവ് ബാങ്കിന്റെ ടോളറൻസ് ലെവലായ 6 ശതമാനത്തിന് മുകളിൽ തുടരുന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറിൽ 5.88 ശതമാനമായി കുറഞ്ഞു. 2022 മാർച്ചിൽ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. കോവിഡ് ആഘാതത്തെ നേരിടാനുള്ള സർക്കാരിന്റെ കൃത്യമായ സമീപനം മാന്ദ്യം അതിജീവിച്ച് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചതായും അവർ പറഞ്ഞു.

Nirmala Sitharaman claims “taxes are being collected correctly and expenses are being incurred” in response to allegations on budget planning raised by Opposition

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version