ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ബിസിസിഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാൻ ബൈജൂസ് പദ്ധതിയിടുന്നു. കിറ്റ് സ്പോൺസർ MPL ഉം സ്പോൺസർഷിപ്പ് വിടുകയാണ്. 2023 മാർച്ച് വരെയെങ്കിലും തുടരാൻ ബൈജൂസിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ജൂണിൽ, ബൈജൂസും ബോർഡുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ 35 മില്യൺ യുഎസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയിരുന്നു. 2019-ൽ Oppo-യെ മാറ്റിയാണ് ബൈജൂസ് ജേഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നത്. ഈ വർഷമാദ്യം പേടിഎം ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോം സീസണിലെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മാസ്റ്റർകാർഡിന് കൈമാറിയിരുന്നു.
2020 നവംബറിലാണ് MPL നൈക്കിനെ മാറ്റി കിറ്റ് സ്പോൺസറാകുന്നത്. നിലവിലുള്ള കരാർ 2023 ഡിസംബർ 31 വരെ സാധുതയുള്ളതാണ്. ഫാഷൻ വെയർ ബ്രാൻഡായ കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിലേക്ക് (KKCL) കിറ്റിന്റെയും മർച്ചൻഡൈസിന്റെയും അവകാശങ്ങൾ നൽകണമെന്ന് MPL ആഗ്രഹിക്കുന്നു. ടീം കിറ്റും മർച്ചൻഡൈസ് സ്പോൺസറും ലഭിക്കുന്നതിന് KKCL ബിസിസിഐയെ സന്നദ്ധത അറിയിച്ചിരുന്നു. വരാനിരിക്കുന്ന ബാക്ക് ടു ബാക്ക് ഹോം സീരീസും വനിതാ എവേ കലണ്ടറും ഉള്ളതിനാൽ, നിലവിലെ ക്രമീകരണം തടസ്സപ്പെടുത്തരുതെന്ന് BCCI നിർദ്ദേശിച്ചിരുന്നു. MPL സ്പോർട്സിനോട് 31.3.2023 വരെയെങ്കിലും തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ ചെസ്റ്റ് ലോഗോ മാത്രം ഉൾപ്പെടുന്ന ഒരു ഭാഗിക അസൈൻമെന്റിനായി നോക്കുക, എന്നാൽ കിറ്റ് നിർമ്മാണ കരാറില്ല,എന്ന് BCCI കുറിപ്പിൽ പറയുന്നു.
Edtech giant Byju’s wants to exit from its jersey sponsorship deal with BCCI. BCCI disclosed the matter at the BCCI Apex Council meeting. Byju’s replaced Oppo back in 2019. Byju’s extended its sponsorship agreement until November 2023 for USD 35 million in June.