‘ജോലിയില്ല, വീട്ടമ്മയാണ്’ എന്ന് പറയാൻ വരട്ടെ… വീട്ടമ്മയായി ഇരുന്നുകൊണ്ട് തന്നെ, ലക്ഷങ്ങൾ സമ്പാദിക്കാമെങ്കിലോ?

സംഭവം കലക്കനല്ലേ?

സ്വന്തം അടുക്കളയിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണം വിതരണം ചെയ്ത്, കുടുംബകാര്യങ്ങൾക്കൊപ്പം  ബിസിനസിലും വൻ നേട്ടം കൊയ്യുകയാണ് ആലുവ സ്വദേശിനിയായ രാജി എന്ന ‘വീട്ടമ്മ’. 

ഫ്രം ദി കിച്ചൻ 

കോവിഡ് മഹാമാരിയുടെ സമയത്ത്, ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോഴാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ച് രാജി ചിന്തിക്കുന്നത്. പാചകത്തിലുള്ള തന്റെ കഴിവിനെ തന്നെ ബിസിനസാക്കാം എന്നുറപ്പിച്ച് ‘From the Kitchen’ എന്ന ക്ലൗഡ് കിച്ചൺ ആരംഭിച്ചു.

സ്വർണ്ണം പണയം വച്ച് കിട്ടിയ ഇരുപതിനായിരം രൂപ നിക്ഷേപിച്ചായിരുന്നു ബിസിനസിലേക്കുള്ള കാൽവയ്‌പ്പ്.

സാധാരണ ഒരു വീടിന്റെ അടുക്കളയിലുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് രാജി വ്യവസായം ആരംഭിച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിലൂടെയാണ് രാജി ഭക്ഷണം വിതരണം ചെയ്ത് തുടങ്ങുന്നത്. ലോക്‌ഡോൺ സമയമായതിനാൽ തന്നെ ഭക്ഷണത്തിനു ആവശ്യക്കാർ ഏറെയായിരുന്നു.

ഒപ്പം, സ്വാദിഷ്ടമായ ഭക്ഷണമാകുമ്പോൾ, പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ളോ. ബിസിനസ് നല്ല രീതിയിൽ ജനങ്ങളിലേക്കെത്തി. സ്വിഗ്ഗിക്കൊപ്പം സോമാറ്റോയിലും ഫ്രം ദി കിച്ചൻ ശ്രദ്ധ നേടി. ബിസിനസിൽ രാജിക്കൊപ്പമുണ്ട് കുടുംബം. പാചകത്തിനും പായ്ക്കിങ്ങിനും ഭർത്താവും രണ്ടു മക്കളും രാജിക്ക് തുണയായുണ്ട്. 

Also Read: Other Food Business Related Articles

രാജിയുടെ ഒരു ദിവസം

രാവിലെ ഏഴു മണി മുതൽ വിശപ്പിന്റെ വിളികൾ രാജിയുടെ ഫോണിൽ മുഴങ്ങി തുടങ്ങും. ഓൺലൈൻ വിതരണക്കാരുടെ ഡെലിവറി രാത്രി ഒൻപതു മണി വരെയാണുള്ളത്. ഓർഡറുകൾക്കനുസരിച്ച് ഭക്ഷണം പാകം ചെയ്യ്ത് നൽകുകയാണ് പതിവ്. ഇതിലൂടെ ഭക്ഷണം വേസ്റ്റ് ആയി പോകുന്നത് തടയാമെന്നും രാജി പറയുന്നു.

ഓൺലൈൻ ഓർഡറുകൾക്ക് പുറമെ മെസ്സും നടത്തുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ബ്രേക്‌ഫാസ്‌റ്റും ലഞ്ചും ഉൾപ്പെടെ തയാറാക്കുന്നുണ്ട് ഫ്രം ദി കിച്ചൻ. ലഞ്ചിൽ നോർത്ത് ഇന്ത്യൻ മീൽസും ഉൾപ്പെടും. സ്ഥിരമായി വാങ്ങുന്നവർക്ക് അവരുടെ രുചിയനുസരിച്ചുള്ള പ്രത്യേക ഭക്ഷണവും രാജിയുടെ അടുക്കളയിൽ ഒരുങ്ങുന്നുണ്ട്. പാചകത്തിൽ മുഴുകുമ്പോൾ, തന്റെ അസുഖങ്ങൾ പോലും ഓർമ്മിക്കാൻ നേരം കിട്ടാറില്ല രാജിക്ക്. രാവിലെ അഞ്ചു മണിക്ക് തുടങ്ങി രാത്രി പതിനൊന്ന് മണി വരെ നീളുന്നതാണ് രാജിയുടെ ജോലിത്തിരക്കുകൾ. 

വിഭവങ്ങൾ 

വിവിധ തരം ഭക്ഷണങ്ങൾ രാജിയുടെ അടുക്കളയിൽ ദിവസേന ഒരുങ്ങുന്നുണ്ട്. ദോശ, ഇഡലി, അപ്പം, ചിരട്ടപ്പുട്ട്, മിനി ഇഡലി തുടങ്ങിയവയാണ് പ്രധാന പ്രഭാത ഭക്ഷണങ്ങൾ. ഇതിൽ, സാമ്പാറിൽ മുങ്ങി വരുന്ന മിനി ഇഡ്ലിയാണ് ഏറ്റവും ഡിമാന്റുള്ള വിഭവം. രാവിലെ മുതൽ വൈകിട്ട് വരെയും ഈ വിഭവങ്ങളൊക്കെ ഫ്രം ദി കിച്ചണിൽ ലഭ്യമാണ്. നോർത്ത് ഇന്ത്യൻ വിഭവങ്ങളുൾപ്പെടെയുള്ള ലഞ്ചും രാജി തയാറാക്കുന്നുണ്ട്.

കൂടാതെ Burger, Sandwich, മോഹിതോ തുടങ്ങി നിരവധി വിഭവങ്ങൾ വേറെയുമുണ്ട്. വിവിധ തരം ചായകളിൽ, ഇലാച്ചി ചായയ്ക്കാണ് ഏറ്റവും കൂടുതൽ ഡിമാന്റുള്ളത്. ഡിസ്പോസിബിൾ ടീ ഫ്ലാസ്കിൽ ചൂട് പോകാതെ, ചായ പാർസലായി ആവശ്യക്കാരിലേക്കെത്തും. ഇനിയും നീളും രാജിയുടെ സ്പെഷ്യൽ വിഭവങ്ങൾ. 

ഫ്രം ദി കിച്ചൻ എങ്ങനെ വ്യത്യസ്തമാകുന്നു 

ബിസിനസിനെ വ്യത്യസ്തമാക്കാനായി രാജിക്കും തന്റേതായ പൊടിക്കൈകളുണ്ട്. പാചകത്തിലും പായ്ക്കിങ്ങിലുമൊക്കെ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കാറുണ്ടെന്നാണ് സംരംഭക പറയുന്നത്.

മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി തുടങ്ങിയവയോക്കെ വീട്ടിൽ തന്നെ പൊടിച്ചാണ്  ഉപയോഗിക്കുന്നത്. മാവുകളും വീട്ടിൽ തന്നെ അരച്ചെടുക്കുന്നു.

ഈസി ടു കുക്ക് ഐറ്റംസ്-നൊന്നും തന്നെ രാജിയുടെ ഫ്രം ദി കിച്ചണിൽ പ്രവേശനമില്ല. 

ബിസിനസിൽ നിന്നുള്ള വരുമാനം 

നാല്പത്തിയയ്യായിരത്തോളം രൂപയാണ് ഒരു മാസം സ്വിഗ്ഗിയിൽ നിന്ന് മാത്രം രാജിക്ക് വരുമാനമായി ലഭിക്കുന്നത്. സോമാറ്റോയിൽ നിന്നും ഏകദേശം ഇരുപത്തി അയ്യായിരത്തോളം രൂപയും ലഭിക്കും. മറ്റു വിതരണങ്ങളും കൂട്ടി പ്രതിമാസം ഒരു ലക്ഷം രൂപയോളമാണ് ഭക്ഷണം വിറ്റ് ഈ വീട്ടമ്മ സമ്പാദിക്കുന്നത്. വിശ്രമമില്ലാത്ത കഷ്ടപ്പാടിന്റെ ഗുണമാണ് ഈ പ്രതിഫലമെന്നും, സാധാരണക്കാരിയായ തനിക്ക് പറ്റുന്നുണ്ടെങ്കിൽ, കഷ്ടപ്പെടാൻ തയാറായിട്ടുള്ള ആർക്കും ഇങ്ങനെ ഒരു സംരംഭം തുടങ്ങാമെന്നുമാണ് രാജി പറയുന്നത്. 

ബിസിനസിന്റെ ഭാവി?

ഡൈനിങ്ങ് സംവിധാനം അന്വേഷിച്ച് എത്തുന്ന ആളുകൾക്ക്, ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരു ചെറിയ സൗകര്യം തുടങ്ങാൻ പദ്ധതിയിടുകയാണ് രാജി. വീട്ടിലൊതുങ്ങി നിൽക്കുന്ന ബിസിനസിനെ ഭാവിയിൽ ഒരു റെസ്റ്റോറന്റ് ആയി വളർത്താനും അതിലൂടെ കുറച്ചു സ്ത്രീകൾക്ക് ജോലി നൽകാനും ഈ ‘വീട്ടമ്മ’ സ്വപ്നം കണ്ടു തുടങ്ങി.

Raji, an Aluva “housewife,” is thriving in both business and family life by selling delectable meals produced in her own kitchen. Raji considered beginning her own business while she was forced to stay at home due to the Covid epidemic. She turned her cooking skills into a business and started ‘From the Kitchen’, a cloud kitchen. She started the firm with 20,000 rupees that she invested after pledging her gold.

Other Women Related Stories

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version