100 കോടിയുടെ ഫണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇലക്ട്രിക് വാഹനങ്ങൾ, റോബോട്ടിക്സ്, ഡ്രോണുകൾ എന്നിവയിലെ നൂതനമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപ വരെ ലംപ്സം ഗ്രാന്റും ലഭിക്കും. വെഞ്ച്വർ ഫണ്ടിന്റെ 25 ശതമാനം സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി നീക്കിവയ്ക്കും.
ചാമ്പ്യനാകാൻ കർണ്ണാടക
അസിസ്റ്റഡ് ടെക്നോളജിക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് സെന്റർ സ്ഥാപിക്കാൻ 15 കോടി രൂപ ചെലവഴിക്കും. വികലാംഗർക്കും മുതിർന്ന പൗരന്മാർക്കും സഹായകമാകുന്ന നൂതന സാങ്കേതിക വിദ്യകൾ ഈ കേന്ദ്രത്തിൽ വികസിപ്പിക്കും. ബെംഗളൂരുവിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളിൽ 50 ന്യൂ-ഏജ് ഇന്നൊവേഷൻ നെറ്റ്വർക്കുകൾ (NAIN) സ്ഥാപിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. പ്രതിവർഷം, ഓരോ NAIN-നും പ്രവർത്തന ചെലവുകൾക്കായി 12 ലക്ഷം രൂപയും മൂന്ന് വർഷത്തേക്ക് ഒരു വിദ്യാർത്ഥി പ്രോജക്റ്റിന് 5 ലക്ഷം രൂപയും നൽകും. കർണാടകയെ സ്റ്റാർട്ടപ്പുകളുടെ ചാമ്പ്യൻ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം വച്ചാണ് പുതിയ സ്റ്റാർട്ടപ്പ് നയം പുറത്തിറക്കുന്നത്. 2027 വരെയാണ് നയത്തിന്റെ പ്രഖ്യാപിത കാലാവധി.
The Karnataka Government is all set to launch a new Karnataka Startup Policy 2022. The policy would nurture 25,000 startups in the next five years by providing incentives that include a venture fund of Rs 100 crore.