2023ഓടെ യുഎഇയിൽ സാങ്കേതികവിദ്യ അധിഷ്ഠിത തൊഴിലുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്ന് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്I, മെഷീൻ ലേണിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ ജോലികൾക്കാണ് പ്രാധാന്യമേറുന്നത്. അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡിസൈനർ, സൈക്കോളജിസ്റ്റ്, ഗവേഷകൻ തുടങ്ങിയവയ്ക്കും ഡിമാൻഡുണ്ട്.
സാങ്കേതിക തൊഴിലുകൾക്ക് ആളെ വേണം
പ്രാദേശിക കമ്പനികളുടെ വിപുലീകരണവും, വിദേശ കമ്പനികൾ യുഎഇ കേന്ദ്രീകരിച്ച് ഓഫീസുകൾ തുറന്നതുമാണ് വർധനയ്ക്കുള്ള മുഖ്യ കാരണമെന്ന് വിലയിരുത്തുന്നു. ക്രിപ്റ്റോകറൻസി, എൻഎഫ്ടി തുടങ്ങിയ മേഖലകളിലെ നിരവധി ആഗോള കമ്പനികൾ യുഎഇയിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് പുറമേ, പ്രശ്നപരിഹാരം, സെൽഫ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ് എന്നിവയും 2023ൽ ഡിമാൻഡ് വർധിക്കാൻ സാധ്യതയുള്ള തൊഴിലുകളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും, വെല്ലുവിളികളെ നേരിടുന്നതിനുമായി സാങ്കേതിക നൈപുണിയുള്ള ഉദ്യോഗാർത്ഥികളെയാണ് യുഎഇയിലെ തൊഴിലുടമകൾ കൂടുതലായും തേടുന്നത്.
സ്വകാര്യ മേഖലയാണ് ഭാവി
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതാണ് മികച്ച അനുഭവമെന്നാണ് ഭൂരിഭാഗം എമിറാത്തികളും അഭിപ്രായപ്പെടുന്നത്. 2023 ജനുവരി 1 മുതൽ
50 ൽക്കൂടുതൽ ജീവനക്കാരുള്ള പ്രൈവറ്റ് കമ്പനികൾ ജീവനക്കാരിൽ 2 ശതമാനം എമിറേറ്റികളാണെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. യുഎഇയുടെ സ്വദേശിവൽക്കരണ നീക്കങ്ങളുടെ ഭാഗമായാണിത്. സ്വകാര്യ മേഖല സർഗ്ഗാത്മകതയ്ക്ക് കൂടുതൽ ഇടം നൽകുന്നു. ഇത് ജീവനക്കാരെ തുടർച്ചയായി പഠിക്കാനും, സ്വയം വികസിപ്പിക്കാനും അനുവദിക്കുകയും, പരിശീലന സെഷനുകൾ നൽകുകയും ചെയ്യുന്നു തുടങ്ങിയവയെല്ലാം സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ മികച്ച സവിശേഷതയായി എമിറാത്തികൾ വിലയിരുത്തുന്നു.
The job market in UAE is growing fast. More companies are opening offices in the country. The country would present more job opportunities in 2023. Jobs related to technologies such as AI, machine learning, and digital transformation will be popular.