നേരത്തെ മിഡ് റേഞ്ച് സ്മാർട്ട് വാച്ചുകളിൽ മാത്രമാണ് ബ്ലൂടൂത്ത് കോളിംഗ് സൗകര്യം ലഭ്യമായിരുന്നത്. ഉപയോക്താക്കൾക്ക് വാച്ചിൽ തന്നെ നമ്പറുകൾ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്. 1.81 HD ഡിസ്പ്ലേയോടു കൂടിയ Wave Electra കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്.
ഉപയോക്താക്കളുടെ എല്ലാ ഫിറ്റ്നസ് പ്രവർത്തനങ്ങളും ട്രാക്കുചെയ്യുന്ന 100 പ്ലസ് സ്പോർട്സ് മോഡും വാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 30 ലധികം സ്മാർട്ട് വാച്ചുകളാണ് boAt വിപണനം നടത്തുന്നത്.
boAt Wave Electra: വിലയും ലഭ്യതയും
1799 രൂപയാണ് boAT Wave Electraയുടെ ഇന്ത്യൻ വിപണിയിലെ വില. ഇളം നീല, നീല, കറുപ്പ്, ചെറി ബ്ലോസം കളർ ഓപ്ഷനുകളിലുള്ള ബോട്ട് വാച്ച് വ്യത്യസ്ത സിലിക്കൺ സ്ട്രാപ്പുകളിൽ ലഭ്യമാണ്. BoAt Wave Electraയിൽ ഏറ്റവും പുതിയ ബ്ലൂടൂത്ത് ചിപ്പ് ഫീച്ചറുണ്ട്. വാച്ചിൽ തന്നെ 50 കോൺടാക്റ്റുകൾ വരെ സംഭരിക്കാം. സ്മാർട്ട്ഫോണിൽ സ്പർശിക്കാതെ തന്നെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും തൽക്ഷണ കോളുകൾ ചെയ്യാൻ ഓൺബോർഡ് HD മൈക്കും സ്പീക്കറും ഉപയോഗിക്കാം. പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്ന ഒന്നിലധികം സെൻസറുകളും വാച്ചിൽ ലഭ്യമാണ്. ഇതിൽ ഹൃദയമിടിപ്പ്, ഉറക്കം, തുടങ്ങിയ ആരോഗ്യ ട്രാക്കിംഗ് സെൻസറുകളും വാച്ചിലുണ്ട്. 7 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഒരു വലിയ ആന്തരിക ബാറ്ററിയാണ് വാച്ചിനുള്ളത്.
Wearable brand boAT launched an affordable new smartwatch. The ‘boAT Wave Electra’ is priced at Rs 1,799 in India. The smartwatch offers a range of benefits such as Bluetooth calling.