24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഗെയിമിംഗ് ലോഞ്ച് യാത്രക്കാർക്കായി തുറന്ന് ദുബായ് എയർപോർട്ട്.

ഗെയിമിംഗ് സ്പെയ്സ്

13 പ്ലേ സ്റ്റേഷനുകൾ, 40-ലധികം വീഡിയോ ടൈറ്റിലുകൾ എന്നിവ അടങ്ങിയതാണ് പുതിയ ലോഞ്ച്.

വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ സജ്ജീകരിച്ചിരിക്കുന്ന ഗെയിം സ്‌പെയ്സിൽ യാത്രക്കാർക്ക് 30 മിനിറ്റ് പ്ലേ ടൈമും, വിവിധ ഫുഡ് ആന്റ് ബീവറേജസ് ഓപ്ഷനുകളും ലഭ്യമാണ്.

സോളോ, മൾട്ടിപ്ലെയർ ഗെയിമിംഗ് കൺസോളുകൾക്ക് ഇടമുള്ള ലോഞ്ചിൽ, ചെറിയ കുട്ടികൾക്ക് അനുയോജ്യമായ ഗെയിമുകൾ ഉൾപ്പെടുത്തിയ ഫാമിലി ഫ്രണ്ട്ലി ഏരിയകളുമുണ്ട്. 16 വയസിൽ കൂടുതൽ പ്രായമുള്ളവർക്കുള്ള വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെെടുത്തിയ പ്രത്യേക വിഭാഗവും സജ്ജീകരിച്ചിരിക്കുന്നു. ആകർഷകമായ ഗെയിമിംഗ് അനുഭവത്തിനായി 50 ഇഞ്ച് സ്‌ക്രീനും, സോളോ, മൾട്ടി-പ്ലേയർ ഗെയിമിംഗിനായി സൈഡ്-ബൈ-സൈഡ് സീറ്റുകളും ലോഞ്ചിലുണ്ട്. 

More Middle East Related News

എന്തെല്ലാം സൗകര്യങ്ങൾ ?

 യാത്രക്കാർക്ക് ഒത്തുചേരാനും, വിശ്രമിക്കാനും, കളിക്കാനുള്ള അവസരം ഗെയിമിംഗ് സ്പെയ്സ് ഒരുക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഗെയിമിംഗ് ബ്രാൻഡായ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സ് ആണ് 40 ഗെയിമിംഗ് സ്റ്റേഷനുകളിൽ 20 എണ്ണത്തിലേക്കുമുള്ള ഹാർഡ്‌വെയർ വികസിപ്പിച്ചത്. ഓരോ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സ് ഗെയിമിംഗ് സ്റ്റേഷനിലും , അവാർഡ് നേടിയ മദർബോർഡ് ബ്രാൻഡ്, കൂടാതെ ROG 2K 240 Hz മോണിറ്റർ, ഉയർന്ന റെസല്യൂഷൻ ROG ഹെഡ്‌സെറ്റ്, ഒരു RGB മെക്കാനിക്കൽ ROG കീബോർഡ്, ഉയർന്ന കൃത്യതയുള്ള ROG മൗസ് എന്നിവ ഉൾക്കൊള്ളുന്ന ഒരു പിസി ഉണ്ടായിരിക്കും. ഫോർട്ട്‌നൈറ്റ്, ലീഗ് ഓഫ് ലെജൻഡ്‌സ്, ഗ്രാൻ ടൂറിസ്മോ 7, ക്രാഷ് ബാൻഡികൂട്ട് എന്നിവയും അതിലേറെയും ഉൾപ്പെടെ 20 പ്രമുഖ ഗെയിം ടൈറ്റിലുകൾ ലോഞ്ചിൽ ലഭ്യമാണ്, ഓരോരുത്തരുടെ അഭിരുചിക്കും മുൻഗണനയ്ക്കും അനുയോജ്യമായ ഓപ്ഷനുകൾ ഉണ്ട്.

Dubai airport opens a 24×7 gaming lounge for passengers. The Game Space at Terminal 3 offers an array of packages to travellers. One can opt for 30 minutes of playtime to unlimited hours per day. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version