പ്രിയപ്പെട്ടവരുടെ വിയോഗം ഒരു വ്യക്തിയെ രണ്ടു തരത്തിൽ സ്വാധീനിക്കാം. ഒന്നുകിൽ അത് നമ്മളെ കനത്ത ദുഖത്തിലേയ്ക്ക് നയിക്കാം, അല്ലെങ്കിൽ അതു വരെയുമില്ലാത്ത പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കിയേക്കാം.

ക്യാൻസർ ബാധിച്ച് മുത്തശ്ശിയെയും, തുടർന്ന് സ്വന്തം അച്ഛനേയും നഷ്ടപ്പെട്ട പത്മ ശങ്കറിനുണ്ടായ അനുഭവം ഇവയിൽ രണ്ടാമത്തേതാണ്.

എന്തുകൊണ്ടാണ് ക്യാൻസർ ഇത്രമാത്രം കൂടുന്നതെന്നും, ആധുനിക കാലത്തെ ജീവിതശൈലികൾ എങ്ങനെ കാൻസർ ബാധയ്ക്ക് കാരണമാകുന്നുവെന്നും പത്മ അന്വേഷിക്കാൻ തുടങ്ങി. പരിസ്ഥിതി മലിനീകരണവും, ദിവസവും ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളിലെയും രാസവസ്തുക്കളും കാൻസറിന് കാരണമാകുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.

അങ്ങനെയാണ് സ്ഥിരമായി ഉപയോഗിക്കുന്ന പല ഉൽപ്പന്നങ്ങൾക്കും പ്രകൃതി ദത്തമായ ബദൽ കണ്ടെത്താൻ പത്മയെ പ്രേരിപ്പിച്ചത്. മാറ്റത്തിന് ആദ്യം തുടക്കമിടേണ്ടത് അവനവനിൽ നിന്ന് തന്നെയാണെന്ന് പത്മ ഉറപ്പിച്ചു.

ടോയ്‌ലറ്റ് ക്ലീനറുകൾ, ഡിറ്റർജന്റുകൾ, പാത്രം കഴുകുന്ന ദ്രാവകങ്ങൾ  എന്നിവയുടെ പ്രകൃതിദത്തമായ ബദലുകളിലേക്ക് മാറാൻ അവർ തീരുമാനിച്ചു. സോപ്പ്കായ വെച്ച്  ഓർഗാമിക്ക് ലോഷനുകൾ ഉണ്ടാക്കി പത്മ ഇതിന് ജൈവമാർഗം കണ്ടെത്തി. പാഴായിപ്പോകുന്ന പേപ്പറുകൾ പുനരുപയോഗിച്ചം പൊടി ക്ലീൻ ചെയ്യുന്നതിന് പഴയ ടവ്വലുകൾ പ്രയോജനപ്പെടുത്തിയും വസ്തുക്കളുടെ പുനരുപയോഗത്തെ പ്രോൽസാഹിപ്പിക്കാനും തീരുമാനിച്ചു.

സ്വന്തം ജീവിതത്തിൽ ഇത് ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ബോധ്യമായപ്പോൾ, ഈ അറിവ് മറ്റുള്ളവരുമായി പകരാനായി ‘Padhuskitchen’ എന്ന പേരിൽ അവർ ഒരു വൈബ്സൈറ്റ് തുടങ്ങി. കുക്കിംഗ് റെസിപ്പികൾ, ആരോഗ്യകരമായ ജീവിതശൈലീ ടിപ്പുകൾ, പരിസ്ഥിതി യ്ക്കിണങ്ങുന്ന ജീവിതരീതിയെ കുറിച്ചുള്ള ക്ലാസുകൾ തുടങ്ങിയ ഇതിൽ കാണാം. വൈബ്സൈറ്റ് ക്ലിക്കായതോടെ, അതേ പേരിൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചു. ഇന്ന് 1,25,000ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട് ഈ യുട്യൂബ് ചാനലിന്. സോപ്പ് കായയുടെ സാദ്ധ്യതകളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോകളാണ് പത്മയുടെ യുട്യൂബ് ചാനലിൽ ഏറെ സ്വീകാര്യത നേടിയത്.

സോപ്പ് കായയിൽ നിന്ന് ഹാൻഡ് വാഷ് മുതൽ കീടനാശിനി വരെയുണ്ടാക്കാമെന്ന് പത്മ കാണിച്ചു തരുന്നു. സെൻസിറ്റീവ് സ്കിന്നുള്ളവർക്ക് ഹാൻഡ് വാഷായും, ബോഡി വാഷായും ഉപയോഗിക്കാനാകും സോപ്പ് ബെറിയിൽ നിന്നുള്ള ഈ  ലിക്വിഡ്. ഇതുകൂടാതെ മൾട്ടിപർപ്പസ് ക്ലീനർ, ഹെയർഷാംപൂ, ഡിഷ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങളും സോപ്പ് ബെറി ഉപയോഗിച്ച് പത്മ നിർമ്മിക്കുന്നുണ്ട്.  

In the digital world, Padma Sankar, a native of Tamil Nadu, is known as ‘Padhu Sankar.’ She is known for her homemade soaps, detergents, and sustainable living tips. Her website ‘Padhuskitchen’ speaks of cooking, recipes, a healthy lifestyle etc… On YouTube, she has 1,25,000 subscribers. What inspired Padma to turn to sustainable living?  It is the demise of her grandmother and father that encouraged Padma to turn to this. She lost both of them to cancer. Why cancer is so prevalent? She thought. After research, Padma realised that present-day life choices are one of the reasons for it. Environmental pollution and long-term exposure to chemicals in everyday products were the major reasons. As a way to counter it, Padma decided to switch from regular toilet cleaners, detergents, and dishwashing liquids to natural alternatives. Not only soaps, but she also changed her entire lifestyle. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version